Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വിമാനം റാഞ്ചും.!! ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഭീഷണി മുഴക്കി യുവാവ്, പരിഭ്രാന്തരായി സീറ്റിൽനിന്നെഴുന്നേറ്റ് യാത്രക്കാർ, വിമാനത്തിൽ നിന്ന് പുറത്തിറക്കിയ ഇരുപത്തിമൂന്നുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്...

24 JUNE 2023 04:03 PM IST
മലയാളി വാര്‍ത്ത

വിമാന യാത്രക്കാർ ഉണ്ടാക്കിവയ്ക്കുന്ന ഒരോ പൊല്ലാപ്പുകൾ കാരണം സഹിക്കാൻ പറ്റാത്ത അവസ്ഥാണ്. മുൻപെങ്ങുമില്ലാത്തരം മോശം പെരുമാറ്റങ്ങളാണ് യാത്രക്കാരിൽ നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. വിമാനക്കമ്പനി ജീവനക്കാർക്കും സഹയാത്രക്കാർക്കും ബുദ്ധിമൂട്ടുണ്ടാക്കുന്ന ചില യാത്രക്കാരുടെ മോശം പെരുമാറ്റം തുടർക്കഥയാകുകയാണ്. ഒരു യാത്രക്കാരൻ കാണിച്ചു കൂട്ടിയ പൊല്ലാപ്പിൽ 4 മണിക്കൂർ വൈകി വിമാനം പുറപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായത്.

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് 'ഹൈജാക്ക്' എന്ന് ഫോണിലൂടെ ആക്രോശിക്കുകയായിരുന്ന യാത്രക്കാരനെ പുറത്തിറക്കി അറസ്റ്റ് ചെയ്യേണ്ടിവന്നിരിക്കുകയാണ്. മുംബൈ-ദില്ലി വിസ്താര വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. 23കാരനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. വിമാനം ഹൈജാക്ക് ചെയ്യുന്നത് അതായത് റാഞ്ചുന്നത് സംബന്ധിച്ച് യുവാവ് ഫോണിൽ ആക്രോശിക്കവെ ഇത് കേട്ട് പന്തികേട് തൊന്നിയ ക്രൂ അംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. റിതേഷ് ജുനേജ എന്നാണ് അറസ്റ്റിലായ യുവാവിന്റെ പേര്.

വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂ അംഗം യാത്രക്കാരനായ യുവാവിന്റെ ഫോൺ സംഭാഷണം കേൾക്കുകയായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്നതിനെക്കുറിച്ചാണ് ഇയാൾ ഫോണിൽ സംസാരിച്ചതെന്ന് ക്രൂ അംഗം പറഞ്ഞു. തുടർന്ന് ഹരിയാന സ്വദേശിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. രാത്രിഏഴ് മണിയോടെ വിമാനം ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു സംഭവം.

കാബിൻ ക്രൂ അംഗവും മറ്റ് യാത്രക്കാരും യുവാവ് മൊബൈൽ ഫോണിലൂടെ ഹൈജാക്കിങ്ങിനെ കുറുച്ച് സംസാരിക്കുന്നത് കേൾക്കുകയായിരുന്നു. അഹമ്മദാബാദിലേക്ക് വിമാനത്തിൽ കയറും. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ എന്നെ വിളിക്കൂ. ഹൈജാക്കിംഗിനുള്ള എല്ലാ ആസൂത്രണങ്ങളും പൂർത്തിയായി. വിമാനത്തിൽ കയറിയതിനാവൽ വിഷമിക്കേണ്ട- എന്നാണ് യുവാവ് പറഞ്ഞത്. "ഇയാളുടെ സംഭാഷണം കേട്ട യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി . പലരും സീറ്റിൽനിന്നെഴുന്നേറ്റു.

തുടർന്ന് ക്യാബിൻ ക്രൂ അംഗം വിമാനത്തിലെ സുരക്ഷാ ജീവനക്കാരെ വിളിക്കുകയും യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറുകയും ചെയ്തുവെന്നും അധികൃതർ പറഞ്ഞു. ഇയാളെ സഹാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 2021 മുതൽ ചികിത്സയിലാണെന്നും തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും പൊലീസും വിമാനത്താവള അധികൃതരും പറഞ്ഞു. വിമാനത്തിൽ സമഗ്രമായ പരിശോധന നടത്തിയതിന് ശേഷം അധികൃതരുടെ അനുമതിയെ തുടർന്ന് യാത്രക്കാരുമായി ഡൽഹിലേക്ക് പറന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (5 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (17 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (23 minutes ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (25 minutes ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (30 minutes ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (39 minutes ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (49 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (58 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (1 hour ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (3 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (3 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (3 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (4 hours ago)

Malayali Vartha Recommends