Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

BJPയെ തീർക്കാൻ 15 പ്രതിപക്ഷ പാർട്ടികൾ... ഷായും മോദിയും ഞെട്ടിച്ചു! 2024ൽ സംഭവിക്കുന്ന ട്വിസ്റ്റ്!

24 JUNE 2023 04:58 PM IST
മലയാളി വാര്‍ത്ത

2024-ലെ പൊതുതെരഞ്ഞെടുപ്പ് പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമാണ്. ഒരിക്കൽ കൂടി ബിജെപി അധികാരത്തിലെത്തിയാൽ അത് രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി വരയ്ക്കും. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ ആലോചനകളും ബിജെപിക്കെതിരെ ഏത് നയം സ്വീകരിക്കണമെന്നതിലേക്കാണ് ലക്ഷ്യം വെക്കുന്നത്.

പ്രതിപക്ഷം ശരിയായ രീതിയില്‍ ഒന്നിച്ചാല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാനാകുമെന്നും കോണ്‍ഗ്രസ്‌ അതിനായാണു ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറച്ച് ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത് വെറുതേയായിരുന്നില്ല. ബി.ജെ.പിക്കെതിരേ ഒറ്റക്കെട്ടായി 2024-ലെ പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

മോദി പ്രഭാവം കെട്ടടങ്ങിയിട്ടില്ല എന്നതുകൊണ്ട് തന്നെ ഇക്കുറിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മോദി തന്നെയാകും എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. 2014 ലെയും 2019 ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ ബി ജെ പി ജയിച്ചു കയറിയത് മോദി പ്രഭാവത്താലാണ്. അതുകൊണ്ടു തന്നെ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിലും സ്ഥിതിയിൽ മാറ്റമുണ്ടാകാൻ വഴിയില്ല.

ഒന്നിച്ച് നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ നൂറ് സീറ്റിൽ താഴെ ഒതുക്കാമെന്നാണ് നിതീഷ് അന്ന് പറഞ്ഞത്. ബിഹാറിൽ ബിജെപിയെ പുറത്ത് നിർത്തി മഹാഗഢ്ബന്ധൻ അധികാരം പിടിച്ചെടുത്തത് പോലെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുകയാണെങ്കിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രഭരണം കൈപ്പിടിയിലാക്കാമെന്നാണ് നിതീഷ് സിപിഐ എംഎൽ പാർട്ടി കോൺഗ്രസ് വേദിയിൽ വ്യക്തമാക്കിയത്.

പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്നാണ് ഖാർഗെയും വ്യക്തമാക്കിയത്. മാത്രമല്ല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

ബിഹാറിലെ പട്‌നയില്‍ ചേര്‍ന്ന പതിനഞ്ചിലധികം പ്രതിപക്ഷ കക്ഷികളുടെ യോഗം തയ്യാറെടുത്തു കഴിഞ്ഞു. അടുത്ത മാസം പത്തിനോ പന്ത്രണ്ടിനോ ഹിമാചല്‍പ്രദേശിലെ സിംലയില്‍ ചേരുന്ന യോഗം സീറ്റ് വിഭജനമടക്കമുള്ള തന്ത്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. കടുത്ത പടപ്പുറപ്പാടിന് തന്നെയാണ് ഇതിലൂടെ തയ്യാറെടുത്തിരിക്കുന്നത്.

"കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ബി.ജെ.പിയെ തോല്‍പ്പിച്ചു. എന്നാല്‍, ഞങ്ങള്‍ അവിടെ സ്വീകരിച്ച തന്ത്രമാണ്‌ അധികംപേര്‍ തിരിച്ചറിയാത്തത്‌. തീര്‍ത്തും വ്യത്യസ്‌തമായ സമീപനമാണ്‌ ഞങ്ങള്‍ സ്വീകരിച്ചത്‌. അതു രൂപപ്പെട്ടു വന്നത്‌ ഭാരത്‌ ജോഡോ യാത്രയില്‍ നിന്നും.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ പത്തിരട്ടി പണം ബി.ജെ.പി. ചെലവഴിച്ചു. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ രാജ്യത്തിന്‌ ഒരു ബദല്‍ കാഴ്‌ചപ്പാട്‌ വേണം. പ്രതിപക്ഷ ഐക്യത്തിനു വേണ്ടിയാണു കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. പതിയെ അതു യാഥാര്‍ഥ്യമാവുകയുമാണ്‌." എന്നും രാഹുൽ തന്നെ പറഞ്ഞിട്ടുണ്ട്.

പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് പറഞ്ഞ ബിഹാർ മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ട് വച്ച ഒരു സ്ട്രാറ്റജി 2024-ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെയോ മറ്റാരെയെങ്കിലുമോ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടരുത് എന്നായിരുന്നു. എന്നാൽ കോൺഗ്രസ്സിൽ നിന്ന് നിതീഷിന്റെ നിലപാടിനനുകൂലമായ സമീപനം വരുന്നുവെന്നത് ബിജെപി ഇനിയും അധികാരത്തിൽ വരരുതെന്ന് ആഗ്രഹിക്കുന്നവർക്കിടയിൽ ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ നാലുമണിക്കൂറിലേറെ നീണ്ട യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി (പശ്ചിമബംഗാള്‍/തൃണമൂല്‍ കോണ്‍ഗ്രസ്), അരവിന്ദ് കെജ്‌രിവാള്‍ (ഡല്‍ഹി/എ.എ.പി), എം.കെ. സ്റ്റാലിന്‍ (തമിഴ്‌നാട്/ഡി.എം.കെ), ഭഗവന്ത് മന്‍ (പഞ്ചാബ്/എ.എ.പി), നേതാക്കളായ ശരദ് പവാര്‍ (എന്‍.സി.പി), മെഹ്ബൂബാ മുഫ്തി (പി.ഡി.പി), ഉദ്ധവ് താക്കറെ, സഞ്ജയ് റാവുത്ത് എം.പി. (ശിവസേന), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടി(എ.എ.പി)യും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കും യോഗം സാക്ഷ്യം വഹിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവരുന്ന കേന്ദ്ര ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എ.എ.പി. നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. അക്കാര്യം ചര്‍ച്ച ചെയ്യേണ്ട വേദിയല്ല ഇതെന്നും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ചയാകാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടിയും നല്‍കി.

ബി.ജെ.പിയുമായുള്ള ഒത്തുകളിയുടെ ഭാഗമായാണു കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാടെടുക്കാത്തതെന്ന എ.എ.പി. മുഖ്യവക്താവ് പ്രിയങ്ക കാക്കറുടെ ആരോപണം പ്രകോപനപരമാണെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. പട്‌ന യോഗത്തിനു തൊട്ടുമുമ്പായിരുന്നു എ.എ.പി. നേതാവിന്റെ ആരോപണം. കേന്ദ്രസര്‍ക്കാരിന്റെ ഡല്‍ഹി ഓര്‍ഡിനന്‍സിനെതിരേ കോണ്‍ഗ്രസ് ഒപ്പം നിന്നില്ലെങ്കില്‍ ഭാവിയിലെ ഒരു പ്രതിപക്ഷയോഗത്തിലും പങ്കെടുക്കില്ലെന്ന് എ.എ.പി. ആവര്‍ത്തിച്ച് വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ അടുത്ത മാസം സിംലയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നു നിതീഷ്‌കുമാര്‍ സംയുക്ത പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. ബി.ജെ.പി. രാജ്യതാത്പര്യങ്ങള്‍ക്കു വിരുദ്ധമായാണു പ്രവര്‍ത്തിക്കുന്നത്. ചരിത്രം വഴി മാറും. യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം അവരവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു- നിതീഷ് പറഞ്ഞു.

സംയുക്ത പത്രസമ്മേളനത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെയും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്റെയും അസാന്നിധ്യം ശ്രദ്ധേയമായി. ഇരുവരും മടക്കയാത്രയ്ക്കുള്ള വിമാനം പിടിക്കാനാണു നേരത്തേ പോയതെന്നു നിതീഷ്‌കുമാര്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നു പുറത്താക്കുമെന്നും പ്രതിപക്ഷ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.

അതേസമയം, പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വെറും ഫോട്ടോ സെഷനെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നൂറിലേറെ സീറ്റുകള്‍ ബി.ജെ.പി. നേടുമെന്നും നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്‌ഥക്കാലത്ത്‌ ഇന്ദിരാ ഗാന്ധി ജയിലിലടച്ച നേതാക്കള്‍ അവരുടെ ചെറുമകനെ ഇപ്പോള്‍ സ്വാഗതം ചെയ്യുകയാണെന്ന്‌ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡയും പരിഹസിച്ചു.

എന്നാല്‍ എത്ര പാര്‍ട്ടികള്‍ യോഗത്തിനു വന്നാലും ഒരിക്കലും അവര്‍ക്ക്‌ ഒരുമിക്കാന്‍ കഴിയില്ലെന്ന്‌ ജമ്മുവില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌ത്‌ അമിത്‌ ഷാ പറഞ്ഞു. "പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍.ഡി.എയെയും വെല്ലുവിളിക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നു. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ്‌ ഞാന്‍ അവരോടു പറയാനാഗ്രഹിക്കുന്നത്‌." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2014 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തിയതുപോലെ മറ്റ് ചില നേതാക്കളെയും പാർട്ടി പരിണിക്കുന്നുണ്ടെന്ന തരത്തിലുള്ള സൂചനകളും എത്തുന്നുണ്ട്. മോദി യുഗം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ലെങ്കിലും മോദിക്ക് ശേഷം ആരെന്ന ചോദ്യം ദേശീയ രാഷ്ട്രീയത്തിൽ പലവിധ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ഐക്യം മാത്രം പോര; ബി.ജെ.പിക്കു ബദലായ കാഴ്‌ചപ്പാടു കൂടി മുന്നോട്ടുവയ്‌ക്കണം. രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ദര്‍ശനം. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മത്സരമില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ കോൺഗ്രസ് നിതീഷിനൊപ്പം ചേർന്ന് പുതിയ തന്ത്രങ്ങൾ മെനയുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

നിലവിൽ നേതൃനിരയിൽ രണ്ടാമനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെയാണ് ചിലർ മോദിയുടെ പിൻഗാമിയായി കാണുന്നത്. ബിജെപിയുടെ തുടക്കകാലത്ത് അടൽ ബിഹാരി വാജ്പേയിയും എൽ കെ അദ്വാനിയും എങ്ങനെയായിരുന്നുവോ അത്തരമൊരു സമവാക്യത്തിലാണ് മോദി - ഷാ കൂട്ടുകെട്ടിനെയും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

എന്തായാലും മോദിക്കൊപ്പം രണ്ടാമനായി നിൽക്കാനാണ് ഷാ താല്പര്യപ്പെടുന്നത്. മോദിക്കൊപ്പം നിന്നുകൊണ്ട് തന്ത്രങ്ങൾ മെനയുന്ന നേതാവെന്ന നിലയിൽ അമിത് ഷാ ഉടനെങ്ങും പ്രധാനമന്ത്രി പദത്തിലേക്ക് എത്താൻ സാധ്യതയില്ലെന്ന് വേണം കരുതാൻ. എന്നാൽ മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് പ്രധാനമായും ഉയർന്നു കേൾക്കുന്ന ഉത്തരം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെതാണ്.

രണ്ടാംതവണയും യുപി പിടിച്ചത് യോഗിയെ സംബന്ധിച്ച് പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള നിർണായക ചുവടുനീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്ത് ഏറെ പഴി കേട്ടെങ്കിലും യുപിയിൽ യോഗി നടത്തി എന്ന് പറയപ്പെടുന്ന വികസനപ്രവർത്തനങ്ങളും 2022 ലെ മികച്ച തെരഞ്ഞെടുപ്പ് വിജയവും യോഗിയുടെ ഡൽഹിയിലേക്കുള്ള വരവിന് പാതയൊരുക്കി.

അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെടുന്ന അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മയാണ് പ്രധാനമന്ത്രി പദത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന മൂന്നാമൻ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയ പദ്ധതികളുടെ സൂത്രധാരനെന്ന് അറിയപ്പെടുന്ന ഹിമന്ദ കോൺഗ്രസിൽ നിന്ന് ബിജെപിയിൽ എത്തിയ നേതാവ് കൂടിയാണ്.

വടക്കുകിഴക്കൻ മേഖലയിൽ ജനങ്ങൾക്കിടയിൽ നല്ല സ്വാധീനമുള്ള നേതാവ് കൂടിയാണ് ഹിമന്ദ. കോൺഗ്രസിൽ നിന്ന് അർഹമായ പരിഗണന കിട്ടിയില്ലെന്നാരോപിച്ചാണ് ഹിമന്ദ പാർട്ടി വിട്ടത്. ഹിമന്ദയുടെ വരവോടെയാണ് വടക്കുകിഴക്ക് സംസ്ഥാനങ്ങളിൽ ബിജെപിയുടെ തലവര മാറിയത്. ഇതിനെ തുടർന്നാണ് 2016 ൽ അസമിൽ ആദ്യമായി ബിജെപി അധികാരത്തിൽ എത്തിയത്. അമിത് ഷായുടെ വിശ്വസ്തൻ എന്നതിലുപരി വടക്കുകിഴക്കൻ മേഖലയിൽ ബിജെപിക്ക് അടിത്തറ പാകിയ നേതാവെന്ന നിലയിലും ഹിമന്ദയും അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (5 minutes ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (17 minutes ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (23 minutes ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (25 minutes ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (30 minutes ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (39 minutes ago)

ക്ഷേത്രത്തിൽ പോയി കുറി തൊട്ട് ED മുന്നിൽ കർത്തയുടെ പുത്രി ] 18 ന് വീണയുടെ ഗതിയും 6 മണിക്കൂറായി ED പുഴുങ്ങുന്നു  (49 minutes ago)

6 മണിക്കൂറായി കർത്തയുടെ മകളെ ED വിറപ്പിക്കുന്നു...! ചോദ്യം ചെയ്ത് പുഴുങ്ങി എടുക്കും..! 18ന് വീണയുടെ ഗതി ഇതുക്കും മേലെ  (58 minutes ago)

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (1 hour ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (1 hour ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (2 hours ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (3 hours ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (3 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (3 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (4 hours ago)

Malayali Vartha Recommends