സര്‍ട്ടിഫിക്കറ്റ് ഏതു കേന്ദ്രത്തില്‍ നിന്നാണ് നിര്‍മ്മിച്ചത്, അതിന്റെ പിന്നില്‍ ആരൊക്ക, പ്രവേശനത്തിന് റെക്കമെന്റ് ചെയ്തതാര്, അതേ കോളെജില്‍ പഠിച്ച് തോറ്റ വിദ്യാര്‍ത്ഥി പിജിയ്ക്ക് എത്തിയിട്ടും അറിയാത്ത അധ്യാപകര്‍, വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പ്രേവേശനം നല്കിയവര്‍, സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത അംഗീകരിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നിഖിലില്‍ നിന്നും ലഭിക്കേണ്ടത്.

വിവാദമായ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ എസ്എഫ്ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിനെ ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു നിഖില്‍.ഒളിവിലായിരുന്ന നിഖിലിന്റെ നീക്കങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ തിരച്ചിലിലായിരുന്നു. വ്യാജപരിചയ സര്‍്ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ.വിദ്യ ചോദ്യം ചെയ്യലിന് പോലും അവസരം നല്കാതെ അസുഖം നടിച്ച് ആശുപത്രിയിലായതും നമ്മനള്‍ കണ്ടതാണ്. വിദ്യയ്ക്ക് സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്കിയതാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് പ്രധാന ജോലി എന്നാല്‍ നിഖിലിന്റെ കേസില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിരിയിരിക്കുന്നു.
സര്‍ട്ടിഫിക്കറ്റ് ഏതു കേന്ദ്രത്തില്‍ നിന്നാണ് നിര്‍മ്മിച്ചത്, അതിന്റെ പിന്നില്‍ ആരൊക്ക, പ്രവേശനത്തിന് റെക്കമെന്റ് ചെയ്തതാര്, അതേ കോളെജില്‍ പഠിച്ച് തോറ്റ വിദ്യാര്‍ത്ഥി പിജിയ്ക്ക് എത്തിയിട്ടും അറിയാത്ത അധ്യാപകര്‍, വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പ്രേവേശനം നല്കിയവര്‍, സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് യോഗ്യത അംഗീകരിച്ച യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് നിഖിലില്‍ നിന്നും ലഭിക്കേണ്ടത്. പോലീസ് ക്യത്യമായി അന്വേഷിച്ചാല്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിപിഎം പേകൂത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതിപക്ഷം പറയുന്നത്. നിഖിലിന്റെ പ്രാഥമിക മൊഴിയില്‍ നിന്നും ഏകദേശ സൂചനകള്‍ ലഭിച്ചതായാണ് പോലീസ് നല്കുന്ന വിവരം. കേരളത്തില്‍ വ്യാജസര്‍ട്ടഫിക്കറ്റുകള്‍ നേടി പലവിധ സ്ഥാനങ്ങളിലിരിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ഇയ്യാള്‍ പറഞ്ഞതായാണ് അറിവ്.
വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ നിഖില്‍ തോമസിനെ സഹായിച്ചത് വിദേശത്തുള്ള മുന്‍ എസ്എഫ്ഐ നേതാവെന്ന് സൂചനയുണ്ട്. നിര്‍മ്മാണം നടന്നതുകൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. കായംകുളം മാര്‍ക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു നിഖില്‍. ഇയ്യാളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കാനായി കേരള പോലീസ് സംഘം കലിംഗ യൂണിവേഴ്‌സിറ്റിയില്‍ എത്തി മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഡിഗ്രി പാസാകാത്ത വിദ്യാര്‍ഥി, മൂന്നു വര്‍ഷം ഡിഗ്രിക്കു പഠിച്ച അതേ കോളജില്‍ തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു പിജിക്കു പ്രവേശനം നേടിയപ്പോള്‍ പഠിപ്പിച്ച അധ്യാപകര്‍ക്കു പോലും സംശയം തോന്നാത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തിനുത്തരം കോളെജധികൃതര്‍ നല്‌കേണ്ടി വരും. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജില്‍ എംകോം പ്രവേശനം നേടിയ സംഭവത്തില്‍, രാഷ്ട്രീയ ഇടപെടലുകള്‍ക്കപ്പുറം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതര വീഴ്ചകളുമുണ്ട്. വീഴ്ച പറ്റിയത് കേരള സര്‍വകലാശാലയ്ക്കാണെന്നു കോളജും കോളജിനാണെന്നു സര്‍വകലാശാലയും പരസ്പരം പഴിചാരുമ്പോഴും ഇരുകൂട്ടരും ഇപ്പോഴും മറുപടി പറയാന്‍ തയാറാകാത്ത ഒട്ടേറെ ചോദ്യങ്ങള്‍ ബാക്കിയാണ്. ഇവയ്ക്കുള്ള ഉത്തരങ്ങളാണ് നിഖിലിന്റെ മൊഴിയിലൂടെ പൂറത്തു വരാനിരിക്കുന്നത്.
3 വര്‍ഷം സ്വന്തം വകുപ്പില്‍ ഡിഗ്രി പഠിച്ചു പരാജയപ്പെട്ട വിദ്യാര്‍ഥി എങ്ങനെയാണ് അതേ കാലയളവില്‍ മറ്റൊരു സര്‍വകലാശാലയില്‍ നിന്നു ബിരുദം സ്വന്തമാക്കിയത് എന്നതില്‍ പ്രവേശനത്തിന് റെക്കമെന്റ് ചെയ്തഅധ്യാപകനു സംശയം പോലും തോന്നാന്നത്തതെന്താണ്. സിപിഎം അനുകൂല അധ്യാപകസംഘടനയിലെ അംഗവും സെനറ്റ് അംഗവുമായതിനാലാണു അത്തരം ഒരു സംശയം തോന്നാത്തത് എന്നു ന്യായമായും സംശയിക്കാം.പിജി പ്രവേശനത്തിനു സമര്‍പ്പിച്ചതു വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന വാര്‍ത്ത പുറത്തുവരാന്‍ 2 മാസം കൂടി വെകിയിരുന്നെങ്കില്‍ നിഖില്‍ തോമസ് എംകോം പൂര്‍ത്തിയാക്കുമായിരുന്നു.
കേരള സര്‍വകലാശാല നടത്തിയ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളജില്‍ പിജിക്കു പ്രവേശനം നേടിയത്. കലിംഗ സര്‍വകലാശാല അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ സിലബസ്, നിഖിലിന്റെ 3 വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സര്‍വകലാശാലയിലെ കൊമേഴ്‌സ് പഠന ബോര്‍ഡ് പരിശോധിച്ച് അക്കാദമിക് കൗണ്‍സിലിന്റെ ശുപാര്‍ശപ്രകാരമാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ഇത്രയും വിശദമായ പരിശോധന നടന്നിട്ടും കൃത്രിമം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ഉന്നതവിദ്യാഭ്യാസ രംഗത്തെ ക്രമക്കേടകള്‍ മാത്രമല്ല അലസതയും വ്യക്തമാക്കുന്നുണ്ട്. ഇതിനുത്തരം സര്‍വ്വകലാശാല തന്നെ നല്‌കേണ്ടി വരും.
സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗമായ സിപിഎം നേതാവിന്റെ ഇടപെടലിലാണു നിഖിലിനു കോളജില്‍ പ്രവേശനം ലഭിച്ചതെന്നാണ് ആരോപണം ശരിവെയ്ക്കുന്നതാണ് നിഖിലിന്റെ മൊഴി. അന്ന് പ്രവേശനത്തിന് നിഖിലിനെ റെക്കമെന്റ് ചെയ്ത സിന്‍ഡിക്കേറ്റംഗം ഇപ്പോള്‍ സിപിഎമ്മിന്റെ ഏര്യാ സെക്രട്ടറി പദവിയിലാണുള്ളത്.പാര്‍ട്ടി നേതാവ് പറഞ്ഞിട്ടാണ് അഡ്മിഷന്‍ നല്‍കിയതെന്നും കോളജ് മാനേജര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെയും കോളജിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെ പിന്നിലും ഇതേ രാഷ്ട്രീയ ഇടപെടലാണെന്ന സംശയവും ഉയരുന്നു. സര്‍വകലാശാലയിലെ പിജി പ്രവേശനത്തീയതി നീട്ടിയതു പോലും നിഖിലിനു വേണ്ടിയാണെന്ന ആരോപണവും ശരിവെയ്ക്കു്ന്നുണ്ട്.
https://www.facebook.com/Malayalivartha

























