മൂന്ന് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ അസ്ഥികൂടം സെപ്റ്റിക് ടാങ്കില്‍... ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

മൂന്ന് വര്‍ഷം മുമ്പ് കാണാതായ യുവതിയുടെ അസ്ഥികൂടം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ തുമ്പ മണ്ഡല്‍ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സംസ്ഥാന ക്രിമിനല്‍ ഇന്റവെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മന്റെ് (സി.ഐ.ഡി) നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ അസ്ഥികൂടം ലഭിച്ചത്. സംഭവത്തില്‍ തുമ്പയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
2020 മാര്‍ച്ചിലാണ് തുമ്പയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് ലക്ഷ്മണ്‍ ഹാല്‍ദര്‍ പൊലീസിനെ സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഭര്‍ത്താവ് ഭോമ്പാല്‍ മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിച്ചിരുന്നു.
"
https://www.facebook.com/Malayalivartha

























