ദളപതി രാഷട്രീയത്തിൽ! നടൻ വിജയ് BJPയിലേക്ക്? ഇരുകൈയ്യും നീട്ടി ക്ഷണിച്ച് അണ്ണാമലൈ... സ്റ്റാലിന് ചെക്ക് വച്ച് ബിജെപി

തമിഴ് സൂപ്പര്‍താരം ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമാവുകയാണ്. പുതിയ പാട്ടിന്‍റെ വരിയില്‍ പറയും പോലെ, ഇറങ്ങുമോ വിജയ് രാഷ്ട്രീയത്തില്‍.! അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും ഒക്കെ തലൈവർ പദവിയിലേക്ക് എത്താൻ എന്തുകൊണ്ടും അനുയോജ്യനാണ് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. ഈയടുത്ത് നടന്ന ഒരു പരിപാടിയിലും ജനങ്ങളുടെ വേട്ടവകാശത്തെ കുറിച്ചും, അത് ശരിയായ രീതിയിൽ വിനിയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഒക്കെ എടുത്ത് പറയുന്നുണ്ട്.
എന്നാൽ വിജയ് ബിജെപിയിലേക്കെത്തുമോ എന്ന ചോദ്യമാണ് ഇപ്പോൾ അലയടിക്കുന്നത്. അതിന് കാരണങ്ങൾ അനവധിയാണ്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ഇടപെടലുകൾ, സിനിമയ്ക്ക് അകത്തും പുറത്തും അദ്ദേഹം നടത്താറുണ്ട്. വളരെയധികം ആകാംക്ഷയോടെയാണ് തമിഴ്നാട് ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് വിജയിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതം ചെയ്തിരുന്നു.
വിജയെപ്പോലുള്ളവര്‍ ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ പറയുകയുണ്ടായി. അതിന് പിന്നാലെയാണ് ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. വിജയുടെ രാഷ്ട്രീയ പ്രവേശം ഏറ്റവും അധികം തമിഴ്നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
ഇക്കഴിഞ്ഞ ദിവസം 49ാം പിറന്നാളിനോടനുബന്ധിച്ച് വിജയ് ഉടന്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് സ്ഥിരീകരിച്ച് തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകള്‍ ഒക്കെ ഒട്ടിച്ചിരുന്നു. ചെന്നൈ, തിരുച്ചിറപ്പള്ളി, തിരുനെല്‍വേലി, മധുര തുടങ്ങിയിടങ്ങളില്‍ വിജയ് ക്ക് ആശംസകള്‍ അറിയിച്ച് പോസ്റ്ററുകള്‍ പതിച്ചു. ഇവയില്‍ മിക്കവയിലും വിജയ്യെ ഭാവി മുഖ്യമന്ത്രിയെന്നാണ് വിശേഷിപ്പിക്കുന്നത്.
വിജയിക്ക് 49-ാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ് രാഷ്ട്രീയ പ്രവേശനം നിറഞ്ഞിരിക്കുന്നത്. വിജയ് തമിഴ്നാടിന്‍റെ ഭാവി മുഖ്യമന്ത്രിയാണെന്നാണ് വിശേഷിപ്പിക്കുന്നതായിരുന്നു പോസ്റ്ററുകള്‍. കുറച്ച് ദിവസം മുന്‍പ് ചെന്നൈയില്‍ വിജയ് നേരിട്ട് മുന്‍കൈ എടുത്ത് ഒരു ചടങ്ങ് നടത്തി. തമിഴ്നാട് ബോര്‍ഡ് പരീക്ഷകളിലെ വിജയികളെ ആദരിക്കല്‍.
രാഷ്ട്രീയ പ്രവേശനത്തിനുള്ള പ്രധാന ചുവടുവെപ്പാണ് ഇതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നത് എന്ന മുഖവുരയോടെയായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. പൊതുവെ അന്തര്‍മുഖനായ താരം പരോക്ഷമായിട്ടാണെങ്കിലും തന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പ്രസംഗമാണ് നടത്തിയത്.
മണിക്കൂറുകള്‍ വേദിയില്‍ നിന്ന് തമിഴ്നാട്ടിലെ ഒരോ ജില്ലയില്‍ നിന്നുള്ള പരീക്ഷ ടോപ്പര്‍മാരെ വിജയ് ആദരിച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും വിദ്യാര്‍ഥികളെ കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങില്‍ വിജയ് ആദരിച്ചിരുന്നു. വിജയ് പരീക്ഷ വിജയികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കൊപ്പവും ചിലവഴിച്ച രസകരമായ രംഗങ്ങള്‍ റീല്‍സുകളിലും മറ്റും നിറഞ്ഞ് നിന്നു.
ചടങ്ങിന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും യാത്ര ടിക്കറ്റും താമസവും ഭക്ഷണവും അടക്കം കോടികള്‍ നേരിട്ട് ചിലവഴിച്ചാണ് ഈ ചടങ്ങ് വിജയ് നടത്തിയത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വേദിയില്‍ വിജയ് നടത്തിയ പ്രസംഗവും വൈറലായി പണം വാങ്ങി വോട്ട് ചെയ്യരുത് എന്നാണ് വിജയ് പറഞ്ഞത്. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് കൊല്ലം കഴിഞ്ഞ് ഞാന്‍ വോട്ട് ചെയ്യുമ്പോള്‍ ആ വോട്ടിന് ഒരു അര്‍ത്ഥം ഉണ്ടാകണമെങ്കില്‍ അണ്ണന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്നാണ് ആ പെണ്‍കുട്ടി പറഞ്ഞത്. ആ വീഡിയോയും വൈറലാണ്. വോട്ടിനായി പണം വാങ്ങരുതെന്ന് മാതാപിതാക്കളോടും യുവാക്കളോടും അന്ന് വിജയം ആഹ്വാനം ചെയ്തിരുന്നു. വിജയിയുടെ ഈ ഉപദേശത്തെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. ”ഞങ്ങളും അത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിജയ് പറയുമ്പോള്‍ അതിന് പ്രധാനം ലഭിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.
"വിജയെപ്പോലെ മനസ്സാക്ഷിയുള്ളവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഇതിലൂടെ സാധിക്കും. നടന്‍ വിജയെപ്പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല." എന്നും അണ്ണാമലൈ പറയുന്നു.
പ്ലസ് ടു പത്ത് വിജയികളെയാണ് വിജയ് ആദരിച്ചതും. ആ ഒറ്റ ചടങ്ങില്‍ വിജയ് തമിഴ് നാട്ടില്‍ ഉണ്ടാക്കിയ അലയൊലി വലുതാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അടുത്ത മൂന്ന് നാല് കൊല്ലത്തിനുള്ളില്‍ വോട്ട് അവകാശം നേടാന്‍ പോകുന്നവരോട് വിജയ് കാശ് വാങ്ങി വോട്ട് ചെയ്യരുത് എന്ന് പറയുന്ന ഇംപാക്ട് എന്തായിരിക്കും എന്നതും തമിഴകത്ത് ചര്‍ച്ചയാണ്. അതിനാല്‍ തന്നെ യുവതലമുറയെ ലക്ഷ്യം വച്ചുള്ള ഒരു രാഷ്ട്രീയ പദ്ധതിയോടെ വിജയ് മുന്നോട്ട് നീങ്ങുന്നുവെന്ന് വിലയിരുത്തേണ്ടി വരും.
നിരവധി പേരാണ് വിജയ് ആരാധകരായി തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉള്ളത്. തമിഴ്‌നാട്ടില്‍ വിജയിനെ പോലുള്ളവരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ വന്‍ശക്തികള്‍ അനുവദിക്കില്ല. വിജയിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ചേരണം. ഡിഎംകെ പോലുള്ള പാര്‍ട്ടികള്‍ തന്നെപ്പോലുള്ളവരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ പരമാവധി ശ്രമിച്ചുവെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിനടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് യാത്ര തിരിക്കുകയാണ് അണ്ണാമലൈ. അതിന് തൊട്ടു മുമ്പാണ് അണ്ണാമലൈ വിജയിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത്. ചെന്നൈയില്‍ നിന്ന് ദുബായിലേക്കും അവിടെനിന്ന് ലണ്ടനിലേക്കും പോകുന്ന അണ്ണാമലൈ ആറു ദിവസത്തിനുശേഷം തിരിച്ചെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഉടൻ രാഷ്ട്രീയത്തിലേക്ക് ഉണ്ടാവില്ലെങ്കിലും ഭാവിയിൽ രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല എന്നു വ്യക്തമാക്കുന്ന സൂചനകൾ, നിലപാടുകൾ. എംജിആറിനെപ്പോലെ, കലൈഞ്ജർ കരുണാനിധിയെപ്പോലെ, ജയലളിതയെപ്പോലെ, രജനികാന്തിനെപ്പോലെ തമിഴിന്റെ രാഷ്ട്രീയ-സാംസ്കാരിക ഭൂമികയിൽ ചുരുങ്ങിയ കാലം കൊണ്ടൊരു ഐക്കണായി മാറുകയാണ് വിജയ്.
തന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി മുതലെടുപ്പിനു ശ്രമിച്ച സ്വന്തം പിതാവിനെതിരെ പോലും വിജയ് സ്വരം കടുപ്പിക്കുന്ന കാഴ്ചയ്ക്കു തമിഴകം സാക്ഷിയായി. കേന്ദ്രസർക്കാർ നയങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ വിമർശിച്ച വിജയ് തിരഞ്ഞെടുപ്പ് ദിവസം സൈക്കിളിൽ വോട്ട് ചെയ്യാനെത്തി പ്രെടോൾ-ഡീസൽ വിലവർധനവിനെതിരെ പ്രതീകാത്മകമായി പ്രതിരോധം തീർക്കുകയും ചെയ്തു.
തനിക്കെതിരെ ഉയർന്നു വരുന്ന രാഷ്ട്രീയ വിവാദങ്ങളെ ശക്തമായി പ്രതിരോധിക്കുകയും അവസരം ലഭിക്കുമ്പോഴൊക്കെ സംഘപരിവാർ രാഷ്ട്രീയത്തെ പരോക്ഷമായി വിമർശിക്കുകയും ചെയ്യുന്നതും കാണാം. കാശ് നൽകി വോട്ട് വാങ്ങാൻ വരുന്നവരോട് നോ പറയണമെന്നു യുവ തലമുറയോട് വിജയ് ആഹ്വാനം ചെയ്തിട്ടും നാളുകൾ ഏറെയായിട്ടില്ല.
രാഷ്ട്രീയ പ്രവേശനത്തിനു അനുകൂലമായ കാലവസ്ഥയല്ല നിലവിലുള്ളതെന്നും മറ്റാരേക്കാളും നന്നായി വിജയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ നിലവിൽ തന്റെ ചലച്ചിത്ര കരിയറിൽ ശ്രദ്ധ ചെലുത്താൻ തന്നെയാകും അദ്ദേഹം ശ്രദ്ധിക്കുക. എന്നാൽ വിദൂര ഭാവിയിൽ രാഷ്ട്രീയ പ്രവേശനമെന്ന സാധ്യത തള്ളിക്കളയുന്നില്ല.
വിജയ് ഉടനടി രാഷ്ട്രീയത്തില്‍ ഇറങ്ങുമോ?, ഒരിക്കലും അതിന് സാധ്യത കാണുന്നില്ല എന്നതാണ് സത്യം. കാരണം സിനിമ രംഗത്തെ താരതിളക്കം ഇത്തരം കാര്യത്തിന് മാറ്റിവച്ച് പണികിട്ടിയ പലരുടെയും അനുഭവം വിജയ്ക്ക് മുന്നിലുണ്ട്. അതിനാല്‍ വിജയ് ഇപ്പോള്‍ നടത്തുന്ന വലിയ തോതില്‍ ഒരു ഗ്രൌണ്ട് ടെസ്റ്റാണ്. തന്‍റെ അനുകൂലമായ സമയത്ത് മാത്രമായിരിക്കും വിജയിയുടെ രാഷ്ട്രീയ പ്രവേശം ഉണ്ടാകൂ എന്ന് വേണം അനുമാനിക്കാന്‍.
https://www.facebook.com/Malayalivartha

























