പട്ന സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം ഫോട്ടോ സെഷന് വേണ്ടി മാത്രം; മോദി സർക്കാർ കേരളത്തിന് ചെയ്യുന്ന വികസന കാര്യങ്ങൾ സംസ്ഥാനം മറച്ചുവെക്കുന്നു; കേരളം മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്; സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറി; തുറന്നടിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഇന്നലെ കേരളത്തിൽ എത്തിയിരുന്നു. അദ്ദേഹം നിർണായകമായ ചില കാര്യങ്ങൾ തുറന്നടിച്ചിരിക്കുകയാണ്. പട്ന സമ്മേളനത്തിലെ പ്രതിപക്ഷ ഐക്യം ഫോട്ടോ സെഷന് വേണ്ടി മാത്രമെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ കേരളത്തിന് ചെയ്യുന്ന വികസന കാര്യങ്ങൾ സംസ്ഥാനം മറച്ചുവെക്കുന്നു. കേരളം മൂന്നര ലക്ഷം കോടി രൂപ കടത്തിലാണ്. സംസ്ഥാനം അഴിമതിയുടെ കേന്ദ്രമായി മാറി എ.ഐ കാമറ അഴിമതി ലജ്ജിപ്പിക്കുന്നു.
തീവ്രവാദ പ്രവർത്തനത്തിനായി രാജ്യത്തെ 35 പേർ വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകനേതാക്കൾ നരേന്ദ്ര മോദിയെ അംഗീകരിക്കുമ്പോൾ പ്രതിപക്ഷത്തുള്ള ചിലർ കുറ്റം പറയുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിൻമുറക്കാരൻ രാഹുൽ ഗാന്ധി അമേരിക്കയിൽ പോയി ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് പറയുന്നു. കുടുംബവാഴ്ചയാണ് ഇന്ത്യയിൽ ഇല്ലാതായതെന്ന് രാഹുൽ മനസ്സിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ബിജെപി ദേശീയ അദ്ധ്യക്ഷൻ പങ്കെടുത്ത ചടങ്ങിൽ താരപ്രചാരകനായ നടൻ കൃഷ്‌ണകുമാറിന് ഇടം നൽകിയില്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























