കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിങ് പുരി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക-ഈജിപ്റ്റ് സന്ദർശനത്തിലായിരുന്നു. സന്ദർശനം പൂർത്തിയാക്കി അദ്ദേഹം ഡൽഹിയിലെത്തിയിരുന്നു. തിരിച്ചെത്തിയ ഉടൻ അദ്ദേഹം ആദ്യം ചെയ്തത് നിർണായകമായ ഒരു കാര്യമാണ്. പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് .
അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിങ് പുരി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി . മണിപ്പൂരിലെ ആക്രമണങ്ങളെ കുറിച്ച് അമിത് ഷാ ചർച്ച ചെയ്യുകയുണ്ടായി . മണിപ്പൂരിലെ കാര്യങ്ങളെ കുറിച്ച് അവലോകനം ചെയ്യാൻ അമിത് ഷായുടെ നേതൃത്വത്തിൽ ശനിയാഴ്ച സർവകക്ഷി യോഗം ചേർന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ, സിപിഐ എംപി ജോൺ ബ്രിട്ടാസ് തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു. അതേസമയം ആറ് ദിവസത്തെ സന്ദർശനത്തിന് ശേഷം ഡൽഹിയലെത്തിയ പ്രധാമന്ത്രിയെ ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര സഹമന്ത്രി മീനാക്ഷി ലേഖി, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ വിവിധ പാർട്ടി എംപിമാർ വിമാനത്താവളത്തിലെത്തി തുടങ്ങിയവരാണ് സ്വീകരിച്ചത്.
ആദ്യ ഈജിപ്ത് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചു . വീഡിയോയിൽ ആഫ്രിക്കൻ രാജ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ വരവും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .’ ഈജിപ്ത് സന്ദർശനം ചരിത്രപരമായ ഒന്നായിരുന്നു. ഇത് ഇന്ത്യ-ഈജിപ്ത് ബന്ധത്തിന് നവോന്മേഷം നൽകുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























