അടുത്ത തവണയും താന്‍ പ്രധാനമന്ത്രി... അടുത്തവരവില്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി

അടുത്ത തവണയും താന്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തന്റെ മൂന്നാം ടേമില്‍ ലോകത്തെ ഏറ്റവും വലിയ മൂന്ന് സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 13.5കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി നീതി ആയോഗ് റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന് മോഡി അവകാശപ്പെട്ടു. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ രാജ്യാന്തര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്റെ മൂന്നാം ടേമില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ഇതിന് മോഡി ഉറപ്പ് നല്‍കുന്നു'. പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ രാജ്യാന്തര എക്‌സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്ററിനെ 'ഭാരത് മണ്ഡപം' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. തങ്ങളുടെ ഒന്നാം ടേമില്‍ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ആദ്യ പത്തിലായിരുന്നുവെന്നും രണ്ടാം ടേമില്‍ അത് അഞ്ചായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം അവസാനിക്കുകയാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കൈക്കൊണ്ട തീരുമാനങ്ങളും നയങ്ങളും രാജ്യത്തെ ശരിയായ ദിശയിലേയ്ക്ക് കൊണ്ടുപോകുന്നുവെന്നതാണ് ഇത് കാണിക്കുന്നതെന്നും മോദി വ്യക്തമാക്കി. നല്ല പദ്ധതികളെ വിമര്‍ശിക്കുകയും തടസം സൃഷ്ടിക്കുകയും ചെയ്തവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസിക്കണമെങ്കില്‍ വലുതായി ചിന്തിക്കണമെന്നും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























