എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍

എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണനയില്‍.
അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ട് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് വിഷയം പരാമര്‍ശിച്ചത്. ഒക്ടോബര്‍ 15 വരെ നീട്ടണമെന്നാണ് അപേക്ഷയുള്ളത്. 2018 നവംബറിലാണ് 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയെ രണ്ട് വര്‍ഷത്തേക്ക് ഇഡി മേധാവിയായി നിയമിച്ചത്.
2020 കാലാവധി അവസാനിച്ചു. 2020 മേയില്‍ അദ്ദേഹത്തിന് 60 വയസ് തികഞ്ഞിരുന്നു. തുടര്‍ന്ന് ആദ്യ ഉത്തരവിലെ സേവന കലാവധി മൂന്ന് വര്‍ഷമാക്കി ഭേദഗതി വരുത്തി. ഇതിനെ ചോദ്യം ചെയ്ത് കോമണ്‍ കോസ് എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് മിശ്രയുടെ കാലാവധി നീട്ടിയ നടപടി ജസ്റ്റിസ് ഗവായ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് റദ്ദാക്കിയിട്ടുണ്ടായിരുന്നു.
ജൂലൈ 31 നകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.
" f
https://www.facebook.com/Malayalivartha


























