തിമിഴ് നാട്ടിലെ അഴിമതിക്കാരായ മന്ത്രിമാരും ജനപ്രതിനിധികളും അണ്ണാമലൈ സിംഹത്തെ ഭയന്നാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. അദ്ദേഹം പുറത്തു വിടുന്ന രഹസ്യ രേഖകള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഇതുവരെ ഡി എം കെ യ്കക് കഴിഞ്ഞിട്ടില്ല

സിവില്‍ സര്‍വ്വീസ് കളഞ്ഞിട്ട് രാ്ഷ്ട്രീയത്തില്‍ ഇറങ്ങിയത് വെറുതെയല്ലെന്ന ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ. ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കി തമിഴ് ജനതയെ പാട്ടിലാക്കാനായി ഡി എം കെ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെയെല്ലാം തകിടം മറിക്കുന്ന തരത്തിലുള്ള അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിക്കുന്നത്. രണ്ട് മന്ത്രിമാരെ ഇഡിയെക്കൊണ്ട് അകത്താക്കിക്കാന്‍ കഴിഞ്ഞതും ഒരു മന്ത്രിയെ സ്റ്റാലിനെ കൊണ്ട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിച്ചതും അണ്ണാമലൈ പുറത്തു വിട്ട രേഖകളുടെ അടിസ്ഥാനത്തിലാണ്. തിമിഴ് നാട്ടിലെ അഴിമതിക്കാരായ മന്ത്രിമാരും ജനപ്രതിനിധികളും അണ്ണാമലൈ സിംഹത്തെ ഭയന്നാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത്. അദ്ദേഹം പുറത്തു വിടുന്ന രഹസ്യ രേഖകള്‍ തെറ്റെന്ന് തെളിയിക്കാന്‍ ഇതുവരെ ഡി എം കെ യ്കക് കഴിഞ്ഞിട്ടില്ല. രണ്ട് മന്ത്രമാര്‍ കുടങ്ങിയപ്പോഴും ആത്മവിശ്വാസം കൈവിടാതെ സ്റ്റാലിന്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് അണ്ണാമലൈ അടുത്ത വെടിപൊട്ടിച്ചത്.
അണ്ണാമലൈ ഡിഎംകെയുടെ എംപിമാരും എംഎല്‍എമാരും നടത്തിയ 5600 കോടിയുടെ പുതിയ അഴിമതിക്കഥകളുടെ വീഡിയോ ബുധനാഴ്ചയാണ് അണ്ണാമലൈ പുറത്തുവിട്ടത്.. 200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച കന്യാകുമാരിയിലെ പരമേശ്വരത്ത് തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ ഡിഎംകെ ഫയല്‍സ് 2 എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അഴിമതികളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഫയലുകള്‍ പിന്നീട് അണ്ണാമലൈ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് കൈമാറി. ഈ മൂന്ന് അഴിമതി ആരോപണങ്ങളിന്മേല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്ന് അണ്ണാമലൈ പറഞ്ഞു.
ജൂലായ് 26 ബുധനാഴ്ച വൈകീട്ട് 4.52ന് പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സിനിമാ ട്രെയിലര്‍ പോലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡിഎംകെ കുടുംബം പല കോടികള്‍ തട്ടിയ അഴിമതിയുടെ കഥ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇതില്‍ ഡിഎംകെ നേതാവ് കരുണാനിധി മുതല്‍ ആ കുടുംബത്തിലെ എല്ലാവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്റ്റാലിന്‍, ദയാനിധി മാരന്‍, കലാനിധി മാരന്‍, കനിമൊഴി, രാജ, സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എന്നിങ്ങനെ ഡിഎംകെ പ്രഥമകുടുംബമായ കരുണാനിധി കുടുംബത്തിലെ മിക്കവരുടെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
മാത്രമല്ല, ഡിഎംകെയുടെ പ്രഥമകുടുംബമായ സ്റ്റാലിന്‍ കുടുംബത്തിലെ അംഗങ്ങള്‍, ഡിഎംകെ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ഭാഗമായ 5600 കോടി രൂപയുടെ മൂന്ന് അഴിമതികളെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്. 3000 കോടിയുടെ ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര് സര്‍വ്വീസസ് ലിമിറ്റഡ് അഴിമതി ,2000 കോടിയുടെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്‌മെന്റ് അഴിമതി,3.600 കോടിയുടെ ടിഎന്‍എംഎസ് സി അഴിമതി എന്നിങ്ങനെയാണ് അഴിമതി കഥകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഓരോ അഴിമതിയും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഈ അഴിമതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് തന്റെ പദയാത്ര വേളയില്‍ വിശദീകരിക്കാമെന്നും അണ്ണാമലൈ പറയുന്നു. അതായത് വെള്ളിയാഴ്ച കന്യാകുമാരിയില്‍ തുടക്കം കുറിയ്ക്കുന്ന 200 ദിവസത്തെ പദയാത്രയില്‍ ഇതേക്കുറിച്ച് വിശദീകരിക്കുമെന്നാണ് അണ്ണാമലൈ പറയുന്നത്. അഴിമതിക്കാരായ ഡിഎംകെയില്‍ നിന്നും ഈ ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്നും അണ്ണാമലൈ വീഡിയോയ്‌ക്കൊപ്പം നല്‍കിയ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. ഇതിനോട് സ്റ്റാലിന്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്നതിന് കാത്തിരിക്കുകയാണ് തമിഴ്‌നാട്. എന്നാല്‍ അണ്ണാമലൈയുടെ വീഡിയോയ്െക്കതിരെ പ്രതികരിച്ചില്ലെങ്കിലും ഡി എംകെ എംപിമാരുടെയും എംഎല്‍എമാരുടെയും സ്വത്ത് വിവരം പുറത്തുവിടുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് രാ്ഷ്ട്രീയത്തെ കലക്കി മറിക്കാനാണ് അണ്ണാമലൈ പദയാത്രയിലൂടെ ശ്രമിക്കുന്നത്. ദ്രാവിഡ മക്കളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്ന അണ്ണാമലൈയ്ക്ക് മോദിയും അമിത് ഷായും പൂര്‍ണ്ണ പിന്‍തുണയാണ് നല്കിയിരിക്കുന്നത്.
കുടുംബനാഥയായ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം നല്‍കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പദ്ധതി തമിഴ്‌നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന് കെ. അണ്ണാമലൈ പരിഹസിച്ചിരുന്നു. ഒരു സ്ത്രീക്കും പെന്‍ഷന്‍ ലഭിയ്ക്കാത്ത വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും അണ്ണാമലൈ കളിയാക്കയിരുന്നു. ഇതോടെ ഈ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയതിന് പിന്നിലെയാണ് പുതിയ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ' എന്ന പദ്ധതിയുടെ പേരിലാണ് മാസം തോറും കുടുംബനാഥകളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും ധനസഹായം ലഭിക്കാത്ത രീതിയിലുള്ള വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
പെന്‍ഷന്‍ ലഭിക്കാന്‍ 21 വയസ്സ് തികഞ്ഞിരിക്കണം. രണ്ടര ലക്ഷത്തില്‍ താഴെ വരുമാനമുള്ള, കുടുംബത്തിന്റെ ഭൂസ്വത്ത് അഞ്ചേക്കറിലും തണ്ണീര്‍ത്തടവും 10 ഏക്കറിലും വരണ്ട ഭൂമിയും അധികം സ്വന്തമായില്ലാത്ത, 3600 യൂണിറ്റില്‍ കുറവ് വാര്‍ഷിക വൈദ്യുതി ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമാണ് ഈ പെന്‍ഷന് അര്‍ഹതയുള്ളതെന്നാണ് ഡിഎംകെ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഒരു വ്യവസ്ഥ. റേഷന്‍ കടയിലാണ് അപേക്ഷ നല്‍കേണ്ടത്. റേഷന്‍ കാര്‍ഡ് നോക്കിയാണ് പെന്‍ഷന്‍ നല്‍കേണ്ട സ്ത്രീകളെ കണ്ടെത്തുക. റേഷന്‍ കാര്‍ഡില്‍ വീടിന്റെ നാഥ സ്ത്രീ ആയിരിക്കണം. പുരുഷനാണ് വീടിന്റെ നാഥനെങ്കില്‍ ഭാര്യയ്ക്ക് പെന്‍ഷന് അര്‍ഹതയില്ല. വിവാഹം കഴിയാത്ത സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ സ്ത്രീകള്‍, അഗതികളായ സ്ത്രീകള്‍ എന്നിവര്‍ കുടുംബനാഥയാണെന്ന റേഷന്‍ കാര്‍ഡുണ്ടെങ്കില്‍ അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല, ബാങ്കുകള്‍, ബോര്‍ഡുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണ സൊസൈറ്റികള്‍, പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നും വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ വെച്ച് നോക്കിയാല്‍ തമിഴ്‌നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും പെന്‍ഷന്‍ കിട്ടില്ലെന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം.
സെപ്തംബര്‍ 15 മുതല്‍ പദ്ധതി ആരംഭിയ്ക്കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ നീക്കം. അന്നാണ് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനം. 'കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ' എന്ന പദ്ധതിപ്രകാരം തമിഴ്‌നാട്ടിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും പെന്‍ഷന്‍ കിട്ടാന്‍ പോകുന്നില്ലെന്ന വിമര്‍ശനം ഇപ്പോള്‍ ജനങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ജീവന്‍ പണയം വെച്ച് മുഖ്യമന്ത്രി സ്റ്റാലിന്റെയും ഡിഎംകെ മന്ത്രിമാരുടെയും അഴിമതിയ്‌ക്കെതിരെ കുരിശുയുദ്ധം തുടരുകയാണ് അണ്ണാമലൈ. ഏറ്റവും പുതുതായി ഡിഎംകെയുടെ മുന്‍ ഖനനമന്ത്രിയുടെ ഇപ്പോഴത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായ കെ. പൊന്മുടി നടത്തിയ കോടികളുടെ അഴിമതിയ്‌ക്കെതിരെ ഇഡിയെക്കൊണ്ട് കേസ് എടുപ്പിച്ചത് വലിയ നേട്ടമായി കാണുന്നു.
2007 മുതല്‍ 2011 വരെ ഖനന-ധാതു മന്ത്രിയായിരിക്കെ പൊതുഖജനാവിന് 28.4 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം. മന്ത്രിയെന്ന നിലയിലുള്ള തന്റെ സ്ഥാനം ഉപയോഗിച്ച് അനധികൃത ഖനനം നടത്തിയതായും അണ്ണാമലൈ ആരോപിക്കുന്നു്. പൊന്മുടി തെറ്റു ചെയ്തുവെന്ന് ഊഹിക്കാനുള്ള അടിസ്ഥാനം ഈ പരാതിക്കുണ്ടെന്നാണ് ജസ്റ്റിസ് ചന്ദ്രശേഖരന്റെ നിരീക്ഷണം. പൊന്മുടിയുടെ മകന്‍ ഗൗതം സിംഗമണിയും ഇവരുടെ ചില ബന്ധുക്കളും ഈ കേസില്‍ പ്രതികളാണ്. ഫീസ് നല്‍കാതെ ചെമ്മണ്ണില്‍ ഖനനം നടത്തിയതിനാണ് കേസ്. മന്ത്രിയെന്ന നിലയ്ക്കുള്ള പദവി ദുരുപയോഗം ചെയ്താണ് ഖനന ലൈസന്‍സ് സംഘടിപ്പിച്ചത്. കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള കുറ്റങ്ങള്‍ പരാതിക്കാരന്‍ നടത്തി എന്നത് ഊഹിക്കാവുന്ന അടിസ്ഥാനം കേസിനുണ്ടെന്ന് ജഡ്ജിയും പറഞ്ഞിരുന്നു.
ഇതോടെ അണ്ണാമലൈയ്‌ക്കെതിരായ ഡിഎംകെയുടെ രോഷം ആളിക്കത്തുകയാണ്. സ്റ്റാലിനും കുടുംബത്തിനും എതിരെ ഒരാളും ചെറുവിരല്‍ പോലും അനക്കാന്‍ ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ചരിത്രം തിരുത്തി അണ്ണാമലൈയുടെ നിര്‍ഭയമായ പോരാട്ടം. സ്റ്റാലിന്റെ വലംകൈയായ സെന്തില്‍ ബാലാജിയെ റെയ്ഡിന് ശേഷം ഇഡി അറസ്റ്റ് ചെയ്തുതും നേ്ട്ടമായി വിലയിരുത്തുന്നുണ്ട്. സ്റ്റാലിന്റെ മകനും മരുമകനും കോടികളുടെ അഴിമതിപ്പണം ഒളിപ്പിക്കാന്‍ പെടാപ്പാട് പെടുകയാണെന്ന് ഒരു പത്രപ്രവര്‍ത്തകനോട് ധനമന്ത്രിയായിരുന്ന പളനിവേല്‍ ത്യാഗരാജന്‍ സംസാരിച്ചതിന്റെ വോയ്‌സ് ക്ലിപ് അണ്ണാമലൈ പുറത്തുവിട്ടതിന്റെ പേരില്‍ സ്റ്റാലിന്‍ ധനമന്ത്രിസ്ഥാനത്ത് നിന്നും താല്‍ക്കാലികമായി പളനിവേല്‍ ത്യാഗരാജനെ മാറ്റിനിര്‍ത്തിയിരുന്നു. ഖുശ്ബുവിനെയും ഗവര്‍ണറെയും അധിക്ഷേപിച്ച ഡിഎംകെ വക്താവായ ശിവജി കൃഷ്ണമൂര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ ഉപയോഗിച്ചതും ബിജെപിയില്‍ നിന്നും സ്റ്റാലിനും കൂട്ടര്‍ക്കും ലഭിച്ച വന്‍ തിരിച്ചടിയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ദ്രാവിഡപാര്‍ട്ടിയുടെ തനിനിറം തുറന്നടിച്ച് പറഞ്ഞതോടെ ധാരാളം യുവാക്കള്‍ ബിജെപിയിലേക്കൊഴുകുന്നതായി റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. എ.ഐ ഡി എം കെ യുടെ തകര്‍ച്ച മുതലെടുക്കാനും അണ്ണാമലൈ കരുക്കള്‍ നീക്കുന്നുണ്ട്.
സ്റ്റാലിന്‍ കുടുംബത്തിന്റെ അഴിമതിപ്പണത്തിന്റെ കണക്കുകള്‍ എണ്ണിപ്പറയുന്ന 'ഡിഎംകെ ഫയല്‍സ്'
ടു പുറത്തുവിട്ട അണ്ണാമലൈ അടങ്ങിയിരിക്കുന്നില്ല. അണ്ണാമലൈ പുറത്തുവിട്ട പളനിവേല്‍ ത്യാഗരാജന്റെ ആദ്യത്തെ വോയ്‌സ് ക്ലിപ് ഡിഎംകെ സര്‍ക്കാരിനെ ഉലച്ചിരുന്നു. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിനും മരുമകന്‍ ശബരീശനും കൂടി കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി സമ്പാദിച്ചുവെന്നും അത് എവിടെ ഒളിപ്പിക്കുമെന്നറിയാതെ ഇരുവരും ബുദ്ധിമുട്ടുന്നുണ്ടെന്നും പളനിവേല്‍ ത്യാഗരാജന്‍ ഒരു പത്രപ്രവര്‍ത്തകനോട് പറയുന്ന ശബ്ദശകലമായിരുന്നു ഇത്. എന്നാല്‍ ഇത് വ്യാജമാണെന്ന് പറഞ്ഞത് മുഖം രക്ഷിയ്ക്കാന്‍ പളനിവേല്‍ ത്യാഗരാജനും ഡിഎംകെയും ശ്രമിക്കുന്നതിനിടയിലാണ് ഇടിവെട്ട് പോലെ രണ്ടാമത്തെ വോയ്‌സ് ക്ലിപ് അണ്ണാമലൈ പുറത്തുവിട്ടത്.
ഡിഎംകെയില്‍ എംഎല്‍എമാരും മന്ത്രിമാരുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അഴിമതിപ്പണത്തിന്റെ നല്ലൊരു ശതമാനം ഇവരുടെ കയ്യിലാണ് എത്തിപ്പെടുന്നതെന്നും ആരും പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്നും രണ്ടാമത്തെ വോയ്‌സ് ക്ലിപ്പില്‍ പളനിവേല്‍ ത്യാഗരാജന്‍ പറഞ്ഞിരുന്നു.
അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, മരുമകന്‍ ശബരീശന്‍, കനിമൊഴി, കലാനിധി മാരന്‍ എന്നിങ്ങനെ സ്റ്റാലിന്‍ കുടുംബത്തില്‍പ്പെട്ട 13 പേര്‍ക്ക് ഏകദേശം 1.34 ലക്ഷം കോടിയുടെ സമ്പാദ്യമുണ്ടെന്ന് ആരോപിക്കുന്നു. അഴിമതിയ്‌ക്കെതിരായ കുരിശുയുദ്ധത്തില്‍ ബിജെപിയ്‌ക്കൊപ്പം ചേരാനയി തമിഴ്‌നാടന്‍ വിജയിയെ ക്ഷണിച്ചത് തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. 2024 ജനുവരിയോടെ വെങ്കട്ട് പ്രഭു ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് പറയപ്പെടുന്നത്. 2024 മെയിലാണ് ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന് നിര്‍ണ്ണായകമാണ്. തമിഴ്‌നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ തേടാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു.
https://www.facebook.com/Malayalivartha


























