Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച കന്യാകുമാരിയിലെ പരമേശ്വരത്ത് തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ ഡിഎംകെ ഫയല്‍സ് 2 എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അഴിമതികളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഫയലുകള്‍ പിന്നീട് അണ്ണാമലൈ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് കൈമാറി

27 JULY 2023 08:23 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തിയ ഭാരത് ജോഡോ യാത്രയെ കടത്തിവെട്ടുന്ന തരത്തിലുള്ള പദയാത്രയുമായി ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണാമലൈ രംഗത്തിറങ്ങുന്നു. രാഹുല്‍ രാജ്യത്താകമാനം പദയാത്ര നടത്തിയത് 150 ദിവസമാണ്. എന്നാല് തമിഴ്‌നാടിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബിജെപിയുടെ സന്ദേശമെത്തിക്കാനായി അണ്ണാമലൈ യാത്ര നടത്തുന്നത് 200 ദിവസമാണ്. കന്യാകുമാരിയിലെ പരമേശ്വരത്ത് നിന്നാണ് യാ്ത്ര ആരംഭിക്കുന്നത്. പദയാത്രയിലുടനീളം സ്റ്റാലിന്‍ സര്‍ക്കാരിന്റെ അഴിമതി പുറത്തു കൊണ്ടുവരാനായി ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് അണ്ണാമലൈ തന്റെ യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്.

അണ്ണാമലൈ ഡിഎംകെയുടെ എംപിമാരും എംഎല്‍എമാരും നടത്തിയ 5600 കോടിയുടെ പുതിയ അഴിമതിക്കഥകളുടെ   വീഡിയോ ബുധനാഴ്ചയാണ് അണ്ണാമലൈ പുറത്തുവിട്ടത്.. 200 ദിവസത്തെ പദയാത്രയ്ക്ക് വെള്ളിയാഴ്ച കന്യാകുമാരിയിലെ പരമേശ്വരത്ത്  തുടക്കം കുറിക്കുന്നതിന് മുന്നോടിയായാണ് ട്വിറ്ററിലൂടെ ഡിഎംകെ ഫയല്‍സ് 2 എന്ന് പേരിട്ട വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ അഴിമതികളെക്കുറിച്ച് വിശദമായി പരാമര്‍ശിക്കുന്ന ഫയലുകള്‍ പിന്നീട് അണ്ണാമലൈ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്ക് കൈമാറി.  ഈ മൂന്ന് അഴിമതി ആരോപണങ്ങളിന്മേല്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാകണമെന്ന് അണ്ണാമലൈ പറഞ്ഞു.  

ജൂലായ് 26 ബുധനാഴ്ച വൈകീട്ട് 4.52ന് പുറത്തുവിട്ട വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സിനിമാ ട്രെയിലര്‍ പോലെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡിഎംകെ കുടുംബം പല കോടികള്‍ തട്ടിയ അഴിമതിയുടെ കഥ എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇതില്‍ ഡിഎംകെ നേതാവ് കരുണാനിധി മുതല്‍ ആ കുടുംബത്തിലെ എല്ലാവരും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്റ്റാലിന്‍, ദയാനിധി മാരന്‍, കലാനിധി മാരന്‍, കനിമൊഴി, രാജ, സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ എന്നിങ്ങനെ ഡിഎംകെ പ്രഥമകുടുംബമായ കരുണാനിധി കുടുംബത്തിലെ മിക്കവരുടെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.  

മാത്രമല്ല, ഡിഎംകെയുടെ പ്രഥമകുടുംബമായ സ്റ്റാലിന്‍ കുടുംബത്തിലെ അംഗങ്ങള്‍, ഡിഎംകെ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ ഭാഗമായ 5600 കോടി രൂപയുടെ മൂന്ന് അഴിമതികളെക്കുറിച്ചും വീഡിയോയില്‍ പരാമര്‍ശമുണ്ട്.  3000 കോടിയുടെ ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര് സര്‍വ്വീസസ് ലിമിറ്റഡ് അഴിമതി  ,2000 കോടിയുടെ ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്‌മെന്റ് അഴിമതി,3.600 കോടിയുടെ ടിഎന്‍എംഎസ് സി അഴിമതി എന്നിങ്ങനെയാണ് അഴിമതി കഥകള്‍ പുറത്തു വിട്ടിരിക്കുന്നത്. ഓരോ അഴിമതിയും വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഈ അഴിമതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് തന്റെ പദയാത്ര വേളയില്‍ വിശദീകരിക്കാമെന്നും അണ്ണാമലൈ പറയുന്നു. അതായത് വെള്ളിയാഴ്ച കന്യാകുമാരിയില്‍ തുടക്കം കുറിയ്ക്കുന്ന 200 ദിവസത്തെ പദയാത്രയില്‍ ഇതേക്കുറിച്ച് വിശദീകരിക്കുമെന്നാണ് അണ്ണാമലൈ പറയുന്നത്.  അഴിമതിക്കാരായ ഡിഎംകെയില്‍ നിന്നും ഈ ആരോപണങ്ങള്‍ക്ക് മറുപടി വേണമെന്നും അണ്ണാമലൈ വീഡിയോയ്‌ക്കൊപ്പം നല്‍കിയ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

ഇതിനോട് സ്റ്റാലിന്‍ എങ്ങിനെയാണ് പ്രതികരിക്കുക എന്നതിന് കാത്തിരിക്കുകയാണ് തമിഴ്‌നാട്. എന്നാല്‍ അണ്ണാമലൈയുടെ വീഡിയോയ്െക്കതിരെ പ്രതികരിച്ചില്ലെങ്കിലും ഡി എംകെ എംപിമാരുടെയും എംഎല്‍എമാരുടെയും സ്വത്ത് വിവരം പുറത്തുവിടുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് രാ്ഷ്ട്രീയത്തെ കലക്കി മറിക്കാനാണ് അണ്ണാമലൈ പദയാത്രയിലൂടെ ശ്രമിക്കുന്നത്. ദ്രാവിഡ മക്കളെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കുന്ന അണ്ണാമലൈയ്ക്ക് മോദിയും അമിത് ഷായും പൂര്‍ണ്ണ പിന്‍തുണയാണ് നല്കിയിരിക്കുന്നത്.

കുടുംബനാഥയായ സ്ത്രീകള്‍ക്ക് മാസം തോറും ആയിരം രൂപ വീതം ധനസഹായം നല്‍കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ പദ്ധതി തമിഴ്‌നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന്  കെ. അണ്ണാമലൈ പരിഹസിച്ചിരുന്നു. ഒരു സ്ത്രീക്കും പെന്‍ഷന്‍ ലഭിയ്ക്കാത്ത വ്യവസ്ഥകളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്നും അണ്ണാമലൈ കളിയാക്കയിരുന്നു. ഇതോടെ ഈ വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയതിന് പിന്നിലെയാണ് പുതിയ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. കലൈഞ്ജര്‍ മകളിര്‍ ഉറിമൈ തൊകൈ' എന്ന പദ്ധതിയുടെ പേരിലാണ് മാസം തോറും കുടുംബനാഥകളായ സ്ത്രീകള്‍ക്ക് ധനസഹായം നല്‍കാന്‍ ഡിഎംകെ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലെ 80 ശതമാനം സ്ത്രീകള്‍ക്കും ധനസഹായം ലഭിക്കാത്ത രീതിയിലുള്ള വ്യവസ്ഥകളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.  
   
അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സ് സ്റ്റാലിന്‍, ഉദയനിധി സ്റ്റാലിന്‍, മരുമകന്‍ ശബരീശന്‍, കനിമൊഴി, കലാനിധി മാരന്‍ എന്നിങ്ങനെ സ്റ്റാലിന്‍ കുടുംബത്തില്‍പ്പെട്ട 13 പേര്‍ക്ക് ഏകദേശം 1.34 ലക്ഷം കോടിയുടെ സമ്പാദ്യമുണ്ടെന്ന് ആരോപിക്കുന്നു. അഴിമതിയ്‌ക്കെതിരായ കുരിശുയുദ്ധത്തില്‍ ബിജെപിയ്‌ക്കൊപ്പം ചേരാനയി തമിഴ്‌നാടന്‍ വിജയിയെ ക്ഷണിച്ചത് തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. 2024 ജനുവരിയോടെ വെങ്കട്ട് പ്രഭു ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് പറയപ്പെടുന്നത്. 2024 മെയിലാണ് ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന് നിര്‍ണ്ണായകമാണ്. തമിഴ്‌നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ തേടാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (3 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (3 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (4 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (4 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends