പ്രമുഖ യൂണിയന്‍ നേതാവ് ഡോ. ദത്താ സാമന്തിനെ വെടിവെച്ച് കൊന്ന കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജനെ കോടതി വെറുതെ വിട്ടു

പ്രമുഖ യൂണിയന്‍ നേതാവ് ഡോ. ദത്താ സാമന്തിനെ വെടിവെച്ച് കൊന്ന കേസില്‍ അധോലോക നേതാവ് ഛോട്ടാ രാജനെ കോടതി വെറുതെ വിട്ടു. കൊലപാതക ഗൂഢാലോചന കുറ്റമാണ് രാജനെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച പ്രത്യേക കോടതി ജഡ്ജി എ.എം പാട്ടീല്‍ രാജനെ വെറുതെ വിട്ടത്. 1997 ജനുവരി 16നാണ് ദത്താ സാമന്ത് വെടിയേറ്റ് മരിച്ചത്.
പവായിലെ ബംഗ്ലാവില്‍ നിന്ന് കാറില്‍ പുറപ്പെട്ട സാമന്തിനെ വഴിയില്‍ തടഞ്ഞ് നാലുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ദത്താ സാമന്തിനു നേരെ നിറയൊഴിച്ച നാലുപേര്‍ക്ക് നേരത്തെ കോടതി ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ടായിരുന്നു.നഗരത്തിലെ ശക്തനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു സാമന്ത്. ഡോക്ടറായിരുന്ന ഇദ്ദേഹം പിന്നീട് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഈ കേസില്‍ വെറുതെ വിട്ടെങ്കിലും 60ലേറെ കേസുകളില്‍ വിചാരണ നേരിടുന്നതിനാല്‍ ഛോട്ടാ രാജന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാകില്ല.
2015 ല്‍ ഇന്‍ഡോനേഷ്യയില്‍ പിടിയിലായി ഇന്ത്യയ്ക്ക് കൈമാറിയത് മുതല്‍ രാജന്‍ തിഹാര്‍ ജയിലിലാണ്. മുംബൈയില്‍ രാജനെതിരെയുള്ള കേസുകളെല്ലാം സി.ബി.ഐക്ക് കൈമാറുകയും ചെയ്തിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha


























