ബംഗ്‌ളൂരുവിലെ കോളേജില്‍ നഴ്‌സിംഗ് പഠനം മുടങ്ങിയതിനെ തുടര്‍ന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി...

നഴ്സിംഗ് പഠനം മുടങ്ങിയതിനെ തുടര്‍ന്ന് ബംഗ്‌ളൂരുവില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കല്‍ അനന്തുഭവനില്‍ ഹരി - രാജലക്ഷ്മി ദമ്പതികളുടെ ഇളയ മകള്‍ അതുല്യ (20) ആണ് മരിച്ചത്.
2022 ല്‍ ബാംഗ്ലൂര്‍ ദേവാമൃത ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെ സഹായത്താല്‍ നഴ്സിംഗ് അഡ്മിഷന്‍ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടായിരുന്നു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ പറ്റാതെ പഠനം മുടങ്ങുകയും ചെയ്തു. എന്നാല്‍ ബന്ധുക്കളുടെ സഹായത്തോടെ അതുല്യ നേരിട്ട് കോളേജില്‍ പതിനായിരം രൂപ അടച്ച് പഠനം തുടര്‍ന്നിട്ടുണ്ടായിരുന്നു.
എന്നിട്ടും ഫീസ് കുടിശിക ഉണ്ടെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതിനാല്‍ അതുല്യ നാട്ടില്‍ എത്തി വിദ്യാഭ്യാസ വായ്പകള്‍ക്കായി ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ഇതോടെ പഠനം മുടങ്ങുമെന്ന മനോവിഷമത്തിലായിരുന്നു.
ശനിയാഴ്ച്ച ഉച്ചയ്ക്ക് 2ന് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനിയെ സഹോദരങ്ങള്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.30ന് മരിച്ചു. സംസ്‌കാരം ഇന്നലെ വീട്ടുവളപ്പില്‍ നടന്നു. രണ്ടു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha


























