ബഹിരാകാശ മാലിന്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണവും വിജയകരം; ഉപഗ്രഹങ്ങൾ നിർദിഷ്ട സ്ഥാനത്തെത്തിയ ശേഷമുള്ള റോക്കറ്റിന്റെ നാലാം ഘട്ടം 300 കിലോമീറ്റർ താഴെയുള്ള ഭ്രമണപഥത്തിലെത്തിച്ചു

രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ-3ന്റെ ഓരോ ഘട്ടങ്ങളിലും ഉള്ള വിജയം നൽകുന്ന സന്തോഷം ചെറുതല്ല. ചന്ദ്രയാന്‍ 3നു പിന്നാലെ ഐഎസ്ആര്‍ഒയുടെ മറ്റൊരു വാണിജ്യ ദൗത്യം സിംഗപ്പൂരിലെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഡിഎസ്ആറും, 6 ചെറിയ ഉപഗ്രഹങ്ങളുമടക്കം ആകെ 7 ഉപകരണങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ വിക്ഷേപണം നടന്നത്. ഇപ്പോൾ ഇതാ മറ്റൊരു വിജയ് വാർത്ത കൂടെ പുറത്ത് വരികയാണ്. അതായത് കഴിഞ്ഞ ദിവസത്തെ ആ വിക്ഷേപണത്തിന് ഒപ്പം ബഹിരാകാശ മാലിന്യം ഒഴിവാക്കാനുള്ള പരീക്ഷണം കൂടെ ഇന്ത്യ നടത്തിയിരുന്നു.
പുതിയൊരു പരീക്ഷണവും ഇസ്റോ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് . ബഹിരാകാശ മാലിന്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരീക്ഷണമാണിത്.
അതിൽ ഉപഗ്രഹങ്ങൾ നിർദിഷ്ട സ്ഥാനത്തെത്തിയ ശേഷമുള്ള റോക്കറ്റിന്റെ നാലാം ഘട്ടം 300 കിലോമീറ്റർ താഴെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. മുൻപ് ഇത്തരം അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കാൻ വേണ്ടിയിരുന്ന കാലതാമസം 2 മാസമായി കുറയ്ക്കാൻ കഴിഞ്ഞതായി ഇസ്രോ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























