ഡല്‍ഹിയില്‍ കോടതി പരിസരത്ത് വെടിവെയ്പ്; ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ കോടതി പരിസരത്ത് വെടിവെയ്പ്. കര്‍ക്കഡൂമ കോടതി പരിസരത്തായിരുന്നു സംഭവം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിയുതിര്‍ത്ത നാലംഗസംഘത്തിലെ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്.
ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ഗുണ്ടാസംഘങ്ങളാണ് വെടിവെയ്പിന് പിന്നിലെന്നാണ് വിവരം. മറ്റൊരു കേസില്‍ വിചാരണ നേരിടുന്ന ഇര്‍ഫാന്‍ എന്ന പ്രതിക്കൊപ്പം വന്ന ഹെഡ് കോണ്‍സ്റ്റബിള്‍ രാംകുമാര്‍ ആണ് കൊല്ലപ്പെട്ടത്.
ഇര്‍ഫാനോട് ശത്രുതയുള്ള സംഘമാണ് വെടിയുതിര്‍ത്തത്. കോടതിയിലെത്തിയ സംഘം ഇര്‍ഫാനെ കണ്ടതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
പത്ത് റൗണ്ടോളം സംഘം വെടിയുതിര്‍ത്തു. രാംകുമാറിന് നാല് തവണ വെടിയേറ്റതായി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























