തെലങ്കാന മുഖ്യമന്ത്രിക്ക് ഏഴ് കോടിയുടെ യാഗം, മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം

കൃഷിനാശം മൂലം ജനം പട്ടിണി കിടക്കുമ്പോള്‍ തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഏഴ് കോടിമുടക്കി യാഗം നടത്തുന്നു. യാഗത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശമുയര്‍ന്നിട്ടുണ്ട്. മേഡക് ജില്ലയിലെ എറാവെള്ളിയിലെ മുഖ്യമന്ത്രിയുടെ ഫാംഹൗസിലാണ് യാഗം. യാഗത്തിന് ഏഴുകോടി രൂപ ചെലവാകുമെന്നും എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല പണം മുടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എന്‍.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്താലാണ് യാഗം നടത്തുന്നതെന്നും വൈദ്യുത ചെലവ് വരെ സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. 1500 ആചാര്യന്മാര്‍ പങ്കെടുക്കുന്ന യാഗത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അടക്കം 50,000 ആളുകള്‍ പങ്കെടുക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























