ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു. തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ മാത്രമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇതില്‍ ന്യൂഡല്‍ഹിയില്‍നിന്നുള്ള കേരള എക്‌സ്പ്രസും ഉള്‍പ്പെടും. തുടര്‍ച്ചയായി കവര്‍ച്ച നടക്കുന്ന ട്രെയിനാണ് കേരള എക്‌സ്പ്രസ്.
കേരളയ്ക്കു പുറമേ മന്നായ് എക്‌സ്പ്രസ്, ഷാന്‍ ഇ പഞ്ചാബ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ക്യാമറ ഘടിപ്പിച്ചിരുക്കുന്നത്. ഷാന്‍ ഇ പഞ്ചാബ് എക്‌സ്പ്രസ് മൂന്നു കോച്ചുകളിലും മറ്റുള്ളവയുടെ ഒരു കോച്ചിലുമാണ് നിരീക്ഷണ സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. ഇതിനു പുറമേ വിവിധ ട്രെയിനുകളിലായി 500 കോച്ചുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























