തത്കാല്‍ ടിക്കറ്റ് നിരക്കുകള്‍ റയില്‍വേ വര്‍ദ്ധിപ്പിച്ചു, നാളെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും

റയില്‍വേ തത്കാല്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. നാളെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍വരും. പത്ത് മുതല്‍ നൂറു രൂപവരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. സ്ലീപര്‍ ക്ലാസിന്റെ കുറഞ്ഞ നിരക്ക് 90ല്‍ നിന്ന് 100 രൂപയാക്കി. കൂടിയ നിരക്ക് 175 രൂപയില്‍ നിന്ന് 200 രൂപയായി ഉയര്‍ത്തി.
തേര്‍ഡ് എസിക്ക് നിലവിലെ 250 രൂപയ്ക്ക് പകരം 300 രൂപ നല്‍കണം. ഏറ്റവും കൂടിയ നിരക്ക് 400 രൂപയായി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് 350 രൂപയാണ്. സെക്കന്‍ഡ് എസിയില്‍ കുറഞ്ഞ നിരക്ക് 400 ഉം കൂടിയ നിരക്ക് 500ഉം ആണ്. അതേസമയം സെക്കന്‍ഡ് ക്ലാസിന്റെ തല്‍ക്കാല്‍ നിരക്കുകളില്‍ മാറ്റമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























