ജമ്മുകാഷ്മീരില്‍ സ്‌ഫോടനം: മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു

ജമ്മുകാഷ്മീരില്‍ സ്‌ഫോടനത്തില്‍ സഹോദരങ്ങളായ മൂന്നു കുട്ടികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ ഉധംപുര്‍ ബിര്‍മ പാലത്തിനു സമീപം നല്ലയിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബാര്‍മി ഏരീയയില്‍ താമസിക്കുന്ന ബോലാ രാമിന്റെ മക്കളായ വികാര്‍ (15), ദീപു (10), മിഹെഷു (7) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ പൊട്ടാതെകിടന്ന ഷെല്‍ ഉപയോഗിച്ച് കളിച്ചതാവാം സ്‌ഫോടനത്തിനു കാരണമായതെന്നാണ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























