നരേന്ദ്രമോഡി അപ്രതീക്ഷിതമായി പാകിസ്ഥാനിലെത്തി, ലാഹോറില്‍ നവാസ് ഷെരീഫ് നരേന്ദ്രമോഡിയെ സ്വീകരിച്ചു, നവാസ് ഷെരീഫിന് മോഡി ജന്മദിനാശംസകള്‍ നേര്‍ന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡി അപ്രതീക്ഷിതമായി പാകിസ്ഥാനിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്ഥാനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോഡി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോഡിയെ സ്വീകരിച്ചു. ജന്മദിനത്തില്‍ നവാസ് ഷെരീഫിന് മോദി ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവരും ഹെലികോപ്റ്ററില്‍ നവാസ് ഷെരീഫിന്റെ കുടുംബവീട്ടിലേക്ക് പോയി.
വൈകിട്ട് ഏഴേകാലോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു. വീട്ടില്‍വച്ച് ഇരുവരും ലഘുചര്‍ച്ച നടത്തിയ ശേഷം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മോഡിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുമ്‌ബോള്‍ കശ്മീര്‍ വിഘടനവാദി സംഘടകള്‍ അതിനെ സ്വാഗതം ചെയ്തു. മോഡിയുടെ സന്ദര്‍ശനത്തെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്വാഗതം ചെയ്തു. പിറന്നാള്‍ സന്ദേശമറിയിക്കാന്‍ നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷമാണ് സന്ദര്‍ശനം തീരുമാനിച്ചത്.
മുന്‍കൂട്ടി അറിയിക്കാതെയുള്ള യാത്രയാണിതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍നിന്ന് മടങ്ങിവരുന്നത് വഴി ഇന്ന് പാകിസ്ഥാനിലിറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയെ പ്രതീക്ഷയോടെ കാണുന്നുന്നുവെന്നായിരുന്നു മോഡിയുടെ ട്വീറ്റ്. തികച്ചും അസാധാരണമായ ഈ കൂടിക്കാഴ്ചയെ രാജ്യം ഉദ്വേഗത്തോടെയാണ് നോക്കിക്കാണുന്നത്.
ഇന്ത്യപാക് ഉഭയകക്ഷി ബന്ധത്തില്‍ സുപ്രധാനമായ വഴിത്തിരുവുണ്ടാകുന്ന സന്ദര്‍ശനമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോഡി പാക് സന്ദര്‍ശനം നടത്തുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോഡി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























