വാജ്‌പേയിക്ക് വസതിയിലെത്തി പ്രധാനമന്ത്രി ജന്മദിന ആശംസകള്‍ നേര്‍ന്നു

പാക് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 91ാം ജന്മദിനം ആഘോഷിക്കുന്ന വാജ്‌പേയിക്ക് രാത്രിയോടെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മോഡി ആശംസകള്‍ നേര്‍ന്നത്.
വാജ്‌പേയിയുടെ വീട്ടിലെത്തി ആശംസകള്‍ നേര്‍ന്നതായി മോഡി പിന്നീട് ട്വീറ്റ് ചെയ്തു. മുമ്പ് വാജ്‌പേയിക്ക് ആശംസകള്‍ നേര്‍ന്ന് മോഡി ട്വിറ്ററില്‍ കുറിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha

























