സ്‌കൂളുകള്‍ വൃത്തിഹീനമായിരുന്നാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളവര്‍ധനയില്ല

സ്‌കൂളും പരിസരവും വൃത്തിഹീനമായിരുന്നാല്‍ ഇനി പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാവില്ല. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ ശമ്പളവര്‍ധന രണ്ടുവര്‍ഷത്തേക്ക് തടയുമെന്ന് അറിയിച്ചത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയെടുക്കാത്ത 150 സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാരെയാണ് ഈ തീരുമാനം ബാധിക്കുക.
സംസ്ഥാനത്തെ 1000 സ്‌കൂളുകളോടാണ് സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നാലംഗങ്ങള്‍ വീതമുള്ള 225 ടീമുകള്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കി. റിപ്പോര്‍ട്ട് പരിഗണിച്ചാണ് 150 സ്‌കൂളുകളുടെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇന്‍ക്രിമെന്റ് നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍ ശുചിയായി സൂക്ഷിക്കണമെന്ന് പലതവണ നിര്‍ദേശിച്ചിട്ടും ഫലം കാണാത്തതാണ് ശമ്പളവര്‍ധന തടയുകയെന്ന കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























