അരവിന്ദ് കെജ്‌രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജങും തമ്മില്‍ വീണ്ടും തുറന്ന പോര്

ലഫ്. ഗവര്‍ണര്‍ നജീബ് ജങും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വീണ്ടും തുറന്ന പോര്. നജീബ് ജങ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യജമാനന്മാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ ഉന്നയിച്ചു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ലഫ്.ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത് ഒരു സര്‍ക്കാര്‍ പരിപാടിക്കിടെയാണ്. ഡി.ഡി.സി.എ അഴിമതിയില്‍ ആംആദ്മി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് ലഫ്.ഗവണറെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. അരുണ്‍ ജെയ്റ്റ്‌ലിയാണ് ഗവണറുടെ യജമാനന്‍ അദ്ദേഹത്തെ സംരക്ഷിക്കാനാണ് നജീബ് ജങ് ശ്രമിക്കുന്നത് കെജ്‌രിവാള്‍ പറഞ്ഞു. ആദ്യമായല്ല ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.
നേരത്തേ ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സ്വാതി മാലിവാളിനെ നിയമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളില ഇരുവരും തമ്മില്‍ പോരാട്ടം നടന്നിരുന്നു. അന്ന് നിയമനം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ലഫ്.ഗവര്‍ണര്‍ പോകുകയും ചെയ്തു എന്നും അദ്ധേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























