ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുംബൈ തീരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

പുതുവത്സരത്തില്‍ ഭീകരാക്രമണമുണ്ടാകുമെന്നുള്ള ഭീഷണിയെ തുടര്‍ന്ന് മുംബൈ കനത്ത സുരക്ഷാ വലയത്തില്‍. പുതുവത്സര ദിനത്തില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. സുരക്ഷയുടെ ഭാഗമായി നഗരത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കനത്ത വിലക്ക് ഏര്‍പ്പെടുത്തി.
മുംബൈ തീരത്തും പുതുവത്സര ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. ഡിസംബര്‍ 31ന് രാത്രിയില്‍ തീരത്ത് ബോട്ടുകളില്‍ ഒരുതരത്തിലുള്ള ആഘോഷങ്ങളും പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് പോലീസ് പുറപ്പെടുവിച്ചത്.
പുതുവത്സരത്തോട് അനുബന്ധിച്ച് മുംബൈ തീരത്ത് ത്രിതല സുരക്ഷയാണ് ഒരുങ്ങുന്നത്. സമുദ്രാതിര്‍ത്തി നാവികസേനയുടെ കടുത്ത നിരീക്ഷണത്തിലായിരിക്കും. നാവിക സേനയുടെ കണ്ണുവെട്ടിച്ച് സമുദ്രാതിര്‍ത്തി കടക്കുന്നവരെ തടയേണ്ട ചുമതല തീരസംരക്ഷണ സേനയ്ക്കാണ്. രണ്ട് തടസ്സങ്ങളും മറികടക്കുന്നവരെ ശ്രദ്ധിക്കാനുളളത് മറൈന്‍ പോലീസാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























