ഇന്ത്യയെ ചൊറിഞ്ഞചൈനയെ വിരട്ടി... ഷീ ജിങ് പിങ് പേടിച്ചു! പുടിന് പിറകേ ഓടി.... ഇന്ത്യയിലേക്ക് വരാൻ പേടി

അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടിക്കെത്തുന്നതില്‍ അനിശ്ചിതത്വം. ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും പങ്കെടുത്തേക്കില്ലെന്ന് സൂചന. എന്നാല്‍ ഇന്ത്യന്‍, ചൈന വിദേശകാര്യ മന്ത്രാലയങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.
അതിർത്തി പ്രശ്നത്തിൽ ഇന്ത്യയുമായുള്ള തർക്കം വീണ്ടും മുറുകുന്നതാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഷി ജിൻ പിങിനെ പിന്തിരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയാണ് ഷിയെ ക്ഷണിച്ചത്. ഷി ജിൻപിങ് വരും എന്ന് ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യയെ അനൗദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിർത്തി പ്രശ്നത്തിനൊപ്പം, ഉച്ചകോടിയിൽ അമേരിക്കയുടെ മേധാവിത്വം പ്രകടമാകുമോ എന്ന ആശങ്കയും വിട്ടുനിൽക്കാൻ ഷിയെ പ്രേരിപ്പിക്കുന്നു എന്നാണ് കരുതുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചകോടിയുടെ ഭാഗമാകും. കഴിഞ്ഞ നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് ഷി ജിന്‍പിങ്ങും ബൈഡനും അവസാനമായി കണ്ടത്.
റഷ്യൻ പ്രസിഡന്റ് പുടിനും എത്താത്ത സാഹചര്യത്തിലാണ് അമേരിക്കൻ മേധാവിത്വം പ്രകടമാകുമെന്ന് ചൈന കരുതുന്നത്. സെപ്തംബർ ഒമ്പത്, പത്ത് തീയതികളിലാണ് ജി 20 നടക്കുക. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാൻ ഷി ജിൻ പിങ് തീരുമാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ബ്രിക്സ് ഉച്ചകോടിക്കിടെ അതിർത്തിയിലെ പിൻമാറ്റത്തിന് ധാരണയുണ്ടായെങ്കിലും ഇതും നടപ്പായിട്ടില്ല. നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തില്ലെന്ന കാര്യം പുടിൻ അറിയിച്ചത്. പകരം വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവായിരിക്കും പങ്കെടുക്കുക. യുക്രൈയിൻ യുദ്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്കയാണ് പുടിനെ പിന്തിരിപ്പിച്ചതെന്നാണ് കരുതുന്നത്. പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ചൈനീസ് പ്രസിഡന്റു കൂടി വിട്ടുനിന്നാൽ ഉച്ചകോടിയുടെ നിറം മങ്ങും എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. റഷ്യ, മെക്സിക്കോ, ഒമാൻ എന്നിവ ഒഴികെ എല്ലാ രാജ്യങ്ങളുടെയും തലവൻമാർ തന്നെ ഉച്ചകോടിക്കെത്തും എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷി ജിൻപിങും വിട്ടു നിന്നാൽ ഉച്ചകോടി വൻ സംഭവമാക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. അതിനാൽ തന്നെ രാഹുൽ ഗാന്ധി സമ്മർദം ശക്തമാക്കുന്നുണ്ടെങ്കിലും ഉച്ചകോടി കഴിയും വരെ അതിർത്തി വിഷയത്തിൽ സംയമനം പാലിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
https://www.facebook.com/Malayalivartha


























