ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് നീക്കം തുടങ്ങിയെന്ന് സൂചന....

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് നീക്കം തുടങ്ങിയെന്ന് സൂചന.
ഈമാസം 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹം ശക്തമായത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി ഇന്നലെ വൈകുന്നേരം ഇക്കാര്യം ട്വീറ്റ് ചെയ്യുകയായിരുന്നു. മോദി സര്‍ക്കാരിന്റെ അഭിമാന ബില്‍ പാസാക്കിയാല്‍ രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങും.
അടുത്ത വര്‍ഷം പകുതിയോടെ നടക്കേണ്ട പൊതുതിരഞ്ഞെടുപ്പ് ജനുവരിയിലാക്കുക. ഇക്കൊല്ലവും അടുത്ത കൊല്ലവുമായി നടക്കേണ്ട 12 നിയമസഭാ തിരഞ്ഞെടുപ്പുകളും ഒപ്പം നടത്തി പരമാവധി നേട്ടം കൊയ്യുക. ഇതാണ് എന്‍.ഡി.എ അജന്‍ഡ എന്നാണ് രാഷ്ട്രീയ വിലയിരുത്തലുകളുള്ളത്.
ഡിസംബറിലോ ജനുവരിയിലോ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് പ്രതിപക്ഷ നേതാക്കളും കരുതുന്നത്.
"
https://www.facebook.com/Malayalivartha


























