ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി 29ന് വിധി പറയും

സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ അപ്പീലില്‍ സുപ്രീംകോടതി ഈമാസം 29 ന് വിധി പറയും. അപ്പീലുകളില്‍ വാദം കേട്ടശേഷമാണ് ജസ്റ്റിസ് വികരം ജിത്ത് സെന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിലെ വിധി കോടതി എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ക്രിസ്തുമസ് അവധിയ്ക്ക് ശേഷം കോടതി ഇനി ജനുവരിയില്‍ മാത്രമേ തുറക്കുകയുള്ളു. എന്നാല്‍ വിക്രംജിത്ത്‌സെന്‍ ഈ മാസം 30ന് വിരമിയ്ക്കുന്ന സാഹചര്യത്തിലാണ് അവധിക്കാല പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി പ്രഖ്യാപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























