മദ്യം വാങ്ങാന്‍ പണം കൊടുക്കാത്തതിന് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു

മദ്യപിക്കാന്‍ പണം കൊടുക്കാത്തതിനാല്‍ ഭാര്യയെ തുണി. അലക്കാന്‍ ഉപയോഗിക്കാന്‍ ബാറ്റ് കൊണ്ട് ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു. സംഭവമുണ്ടായത് ഡല്‍ഹിയിലെ സര്‍ഗര്‍പൂര്‍ പ്രദേശത്ത് വ്യാഴാഴ്ച്ചയാണ്. സംഭവം നടക്കുന്ന സമയം പ്രതി മദ്യപിച്ചിരുന്നു. തന്റെ ഭാര്യയായ പ്രമീളയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് രാംസ്വരൂപ് എന്ന യുവാവാണ്.
വീണ്ടും മദ്യം വാങ്ങാനായി മദ്യപിച്ചെത്തിയ രാംസ്വരൂപ് പ്രമീളയോട് പണം ചോദിച്ചു. എന്നാല്‍ പ്രമീള പണം നല്‍കിയില്ല. ഇതോടെ കുപിതനായ ഭര്‍ത്താവ് അലക്കാന്‍ ഉപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ച് പ്രമീളയെ മര്‍ദ്ദിച്ചു. ഇയാള്‍ ഭാര്യയെ അവസാന ശ്വാസം തനിലയ്ക്കുന്നത് വരെയും മര്‍ദിച്ചുവെന്ന് പോലീസ് പറഞ്ഞു.
രാംസ്വരൂപിനെ പോലീസ് അറസ്റ്റ് ചെയ്തത് വ്യാഴാഴ്ച്ച വൈകുന്നേരത്തോടെയാണ്. രണ്ട് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. രാംസ്വരൂപ പ്രമീളയെ തലയ്ക്കടിച്ച് കൊന്നത് കുട്ടികള്‍ പുറത്ത് പോയ സമയത്താണ്. വീട്ടുടുമസ്തനാണ് സംഭവം പോലീസിനെ അറിയിച്ചത്. ചോരയില്‍ കുളിച്ച് കിടക്കുന്ന പ്രമീളയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























