പുനര്‍വിവാഹിതയായാലും അമ്മയ്ക്ക് മക്കളില്‍ പൂര്‍ണാവകാശമുണ്ടെന്നു ഹൈക്കോടതി

ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് പുനര്‍വിവാഹിതയായാലും ആദ്യ ബന്ധത്തിലുള്ള മക്കളില്‍ അമ്മയ്ക്ക് പൂര്‍ണ അവകാശമുണ്ടെന്നു മദ്രാസ് ഹൈക്കോടതി. നാഗപട്ടണം സ്വദേശിയായ ശുഭ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണു പരാമര്‍ശം. ആദ്യ ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പമുണ്ടായിരുന്ന മകളെ ശുഭയ്ക്കു വിട്ടു കൊടുക്കാനും കോടതി നിര്‍ദ്ദേശിച്ചു.
2010ല്‍ ശുഭയെ വിവാഹം ചെയ്ത ബാബു, മകള്‍ ജനിച്ചതിനു ശേഷം 2013ല്‍ ജീവനൊടുക്കി. അതിനു ശേഷം ശുഭയുടെ പിതാവിനൊപ്പമായിരുന്നു അവരും മകളും. എന്നാല്‍, ഇക്കൊല്ലം ഫെബ്രുവരിയില്‍ താന്‍ പുനര്‍വിവാഹിതയായതിനു പിന്നാലെ മകളെ ബാബുവിന്റെ മാതാവ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു ശുഭയുടെ പരാതി.
പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലം കാണാഞ്ഞതിനെ തുടര്‍ന്നാണു മകളെ ഹാജരാക്കണമെന്നാവശ്യപ്പെട്ടു കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെ മരണ ശേഷം ഭാര്യയ്ക്കു മറ്റൊരു വിവാഹം കഴിക്കുന്നതിനു നിയമപരമായ തടസ്സമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























