എം.എല്‍.എമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് മമത ബാനര്‍ജി... ശമ്പളം പ്രതിമാസം 40000 രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്; വര്‍ദ്ധനവ് നടപ്പില്‍ വരുന്നതോടെ എം.എല്‍.എമാരുടെ ശമ്പളം 50000 രൂപയാകും, മന്ത്രിമാരുടെ ശമ്പളം 10900 രൂപയില്‍ നിന്ന് 50900 രൂപയാകും; കാബിനറ്റ് മന്ത്രിമാര്‍ക്ക് 11000 രൂപയില്‍ നിന്ന് 51000 രൂപയാകും

പശ്ചിമ ബംഗാളില്‍ എം.എല്‍.എമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ശമ്പളം പ്രതിമാസം 40000 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് മമത ബാനര്‍ജി നിയമസഭയില്‍ പ്രഖ്യാപിച്ചു. ദീര്‍ഘകാലമായി ശമ്പളം വാങ്ങാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ മാറ്റം വരുത്തില്ലെന്നും മമത അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ എം.എല്‍.എമാരെ അപേക്ഷിച്ച് ബംഗാളിലെ എം.എല്‍.എമാരുടെ ശമ്പളം വളരെ കുറവാണ്. അതു കൊണ്ട് തന്നെ അവരുടെ ശമ്പളം പ്രതിമാസം 40000 രൂപ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന അലവന്‍സുകള്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.
ബംഗാളില്‍ നിലവില്‍ 10000 രൂപയാണ് എം.എല്‍.എമാരുടെ പ്രതിമാസ ശമ്പളം. വര്‍ദ്ധനവ് നടപ്പില്‍ വരുന്നതോടെ എം.എല്‍.എമാരുടെ ശമ്പളം 50000 രൂപയാകും,മന്ത്രിമാരുടെ ശമ്പളം 10900 രൂപയില്‍ നിന്ന് 50900 രൂപയാകും. കാബിനറ്റ് മന്ത്രിമാര്‍ക്ക് 11000 രൂപയില്‍ നിന്ന് 51000 രൂപയാകും. ശമ്പളത്തിന് പുറമെ അലവന്‍സുകള്‍ ഉള്‍പ്പെടുത്തി എം.എല്‍.മാര്‍ക്ക് ലഭിക്കുന്ന തുക മാസം 11000 രൂപയില്‍ നിന്ന് 1.21 ലക്ഷം രൂപയായി ഉയരും. മന്തിമാരുടേത് അലവന്‍സുകള്‍ ഉള്‍പ്പെടെ 1.10 ലക്ഷം രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായി ഉയരുമെന്നും വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
https://www.facebook.com/Malayalivartha


























