കാത്തിരിപ്പ് അവസാനിച്ചു.!!! ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ഗഗൻയാൻ, സർപ്രൈസ് പൊട്ടിച്ച് ഐഎസ്ആർഒ, ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന പരീക്ഷണങ്ങളിലൊന്ന് ഒക്ടോബര്‍ ആദ്യം
ബഹിരാകാശത്ത് അടുത്ത ലക്ഷ്യത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പുതുചരിത്രം എഴുതാൻ ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനായുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. ഗഗൻയാന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭ്യൂഹങ്ങൾക്ക് ഇപ്പോൾ വിരാമമായിരിക്കുകയാണ്. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന പരീക്ഷണങ്ങളിലൊന്ന് ഒക്ടോബര്‍ ആദ്യം തന്നെ നടത്തുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ഹുട്ടണ്‍ അറിയിച്ചിരിക്കുകയാണ്.
ബഹിരാകാശത്തേക്ക് ആളുകളെ അയക്കാനുള്ള ഉദ്ദേശ്യത്തോട് കൂടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാനായി വളരെ ആകാഷയോടെയുള്ള കാത്തിരിക്കുന്ന ഇന്ത്യക്കാരായ ഒരോരുത്തർക്കും ഏറേ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. നിലവില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇസ്രോ പരിശീലനം നല്‍കുന്നുണ്ട്. ഭാവി ദൗത്യങ്ങള്‍ മുന്നില്‍ കണ്ട് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കും ഒക്ടോബറിൽ നടക്കുക.
ആദ്യത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ ടിവി-ഡി1, രണ്ടാമത്തെ ടെസ്റ്റ് വെഹിക്കിള്‍ മിഷന്‍ tv-ഡി2, എന്നിവക്ക് ശേഷം ഗഗന്‍യാനിന്റെ ആദ്യത്തെ അണ്‍ക്രൂഡ് (മനുഷ്യ സാന്നിധ്യം ഇല്ലാത്തത്) ദൗത്യം (എല്‍വിഎം3-ജി1) വിക്ഷേപിക്കും. ടെസ്റ്റ് വെഹിക്കിള്‍ മിഷനുകളുടെ (TV-D3, D4) രണ്ടാം ശ്രേണിയും റോബോട്ടിക് പേലോഡോടുകൂടിയ LVM3-G2 ദൗത്യവുമാണ് അടുത്തതായി ആസൂത്രണം ചെയ്തിരിക്കുന്നത്. പരീക്ഷണ വാഹനത്തിന്റെയും അണ്‍ക്രൂഡ് ദൗത്യങ്ങളുടെയും ഫലത്തെ അടിസ്ഥാനമാക്കിയാണ് ക്രൂഡ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഐഎസ്ആര്‍ഒ നേരത്തെ അറിയിച്ചിരുന്നു. അവസാന വിക്ഷേപണ ഘട്ടത്തിന് മുന്‍പ്, അത്യാഹിതങ്ങളില്‍ ബഹിരാകാശയാത്രികരെ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിക്കാനാണ് ടീം ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒരു റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്നും സ്ത്രീവേഷത്തിലും രൂപത്തിലും ഒരുക്കിയിരിക്കുന്ന ഈ റോബോട്ടിന്റെ പേര് വയോമിത്ര എന്നാണെന്നും ഒക്ടോബര്‍ മാസത്തില്‍ വയോമിത്ര ബഹിരാകാശത്തേക്ക് ഒരു ട്രയല്‍ യാത്ര നടത്തുമെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് നേരത്തെ അറിയിച്ചിരുന്നു.
ഗഗന്‍യാന്‍ പദ്ധതിയിലൂടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ശേഷി കൈവരിച്ചാല്‍ ബഹിരാകാശത്ത് ഇന്ത്യക്കാരുടെ സ്ഥിരസാന്നിധ്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിക്കും. ഒരു ബഹിരാകാശ പേടകത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളെ ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ എത്തിക്കാനാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസമാണ് ഈ സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിയുക. ശേഷം പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കും.
ബഹിരാകാശ നിലയം മുതല്‍ ചാന്ദ്രയാത്ര വരെയാണ് ഐഎസ്ആര്‍ഒ ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. 9023 കോടി രൂപയാണ് പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ളത്. ഐഎസ്ആര്‍ഒയുടെ ഹെവി ലിഫ്റ്റ് ലോഞ്ചറായ എല്‍വിഎം3 റോക്കറ്റാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായി തിരഞ്ഞെടുത്തിരിക്കുന്നത്. സോളിഡ് സ്റ്റേജ്, ലിക്വിഡ് സ്റ്റേജ്, ക്രയോജനിക് സ്റ്റേജ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. 2024 ല്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ ഗഗന്‍യാന്‍ ദൗത്യ വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് ഗഗന്‍യാന്‍ പേടകം തിരിച്ചിറക്കുന്നതിനുള്ള പാരച്യൂട്ട് അടക്കമുള്ള സാങ്കേതിക വിദ്യകളുടെ പരീക്ഷണം ഇസ്രോ നടത്തിയിരുന്നു
https://www.facebook.com/Malayalivartha