ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് വിമാനയാത്രയ്ക്കിടെ ഗുരുതര ശ്വാസതടസം; രക്ഷകരായി ഡോക്ടർമാർ; ഇൻഡിഗോ വിമാനത്തിൽ സംഭവിച്ചത്...

വിമാനയാത്രയ്ക്കിടെ ഗുരുതര ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിന് രക്ഷകരായി രണ്ടു ഡോക്ടർമാർ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് ഐ.എ.എസ്. ഉദ്യോഗസ്ഥൻ കൂടിയായ ഡോ. നീതിന്റെ കുൽക്കർണിയും റാഞ്ചിസ് ആശുപത്രിയിലെ ഡോ. മാസാമിൽ ഫിറോസുമാണു അടിയന്തര വൈദ്യസഹായം നൽകിയത്. അപകടനില തരണം ചെയ്ത കുഞ്ഞിനെ വിമാനം ലാൻഡ് ചെയ്ത ശേഷം മെഡിക്കൽ സംഘം ഏറ്റെടുത്തു.
ശനിയാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിൽ നിന്നു ഡൽഹിയിലേക്കു വരുമ്പോഴാണ് കുഞ്ഞിനു ശ്വാസ തടസം അനുഭവപ്പെട്ടത്. വിവരമറിഞ്ഞതോടെ സഹയാത്രികരായ ഡോക്ടർമാർ ഓടിയെത്തുകയായിരുന്നു. മുതിർന്നവർക്ക് നൽകാറുള്ള മാസ്കുപയോഗിച്ച് കുഞ്ഞിന് ഇവർ അടിയന്തരമായി ഓക്സിജൻ നൽകി. ഒപ്പം അത്യാവശ്യ മരുന്നുകളും കൊടുത്തതോടെ കുഞ്ഞ് അപകടനില തരണം ചെയ്തു.
തുടർന്ന് ഒരു മണിക്കൂറിനു ശേഷമാണ് ഡൽഹിയിൽ വിമാനം ലാൻഡ് ചെയ്തത്. ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടിയെ ചികിത്സയ്ക്കായി മാതാപിതാക്കൾ ഡൽഹി എയിംസിലേക്ക് കൊണ്ടുവരികയായിരുന്നു. വിമാനത്തിന്റെ പറക്കൽ ഇരുപത് മിനിറ്റ് പിന്നിടും മുമ്പായിരുന്നു അടിയന്തര സാഹചര്യം. ഇതോടെ കുഞ്ഞിനു വൈദ്യസഹായം ആവശ്യ പ്പെട്ട് എയർ ക്രൂ അടിയന്തര അറിയിപ്പ് നൽകി. തുടർന്നാണു ഡോക്ടർമാർ മുന്നിട്ടിറങ്ങിയത്. നിലവിൽ ഝാർഖണ്ഡ് വർണരുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണു ഡോ. കുൽക്കർണി.
“കുഞ്ഞിനു ശ്വാസം മുട്ടുന്നതിനാൽ അമ്മ കരയുകയായിരുന്നു ഞാനും ഡോ. മൊസമ്മിലും എന്തായാലും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു. ബേബി മാസ്ക്കോ ക്യാനുലയോ ലഭ്യമല്ലാത്തതിനാൽ മുതിർന്നവരുടെ മാസ്ക് വഴി കുഞ്ഞിനു ഞങ്ങൾ ഓക്സിജൻ കൊടുത്തു. മെഡിക്കൽ രേഖകൾ പരിശോധിച്ചപ്പോൾ കുഞ്ഞിന് ജന്മനാ ഹൃദ്രോഗമുണ്ടെന്നു വ്യക്തമായിരുന്നു. ഡോ. കുൽക്കർണി വ്യക്തമാക്കി. ഓക്സിമീറ്ററിന്റെ അഭാവം ഓക്സിജൻ അളവറിയാൻ ബുദ്ധിമുട്ടുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
എന്തായാലും ഓക്സിജനും കുത്തിവയ്പ്പുകളും നൽകിയ ശേഷം സ്തെതസ്ക്കോപ്പ് ഉപയോഗിച്ച് ഹൃദയമിടിപ്പ് നിരീക്ഷിച്ചപ്പോൾ പുരോഗതിയുടെ ലക്ഷണങ്ങൾ കാണിച്ചു. പിന്നീട് കണ്ണുകൾ സാധാരണ നിലയിലാവുകയും കുഞ്ഞ് ശബ്ദമുണ്ടാക്കുകയും ചെയ്തതായി ഡോക്ടർ പറയുന്നു. ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമം ഒടുവിൽ ഫലം കണ്ടുവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha