സ്ത്രീധനത്തെ ചൊല്ലി ഭാര്യയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ ഗസിയാബാദില്‍ 22കാരിയായ ഭാര്യയെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ യുവതിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. വിവാഹ ശേഷം വികാസും കുടുംബവും സ്ത്രീധനത്തെ ചൊല്ലി യുവതിയുമായി വഴക്കിട്ടിരുന്നു. യുവതിയെ പലപ്രാവശ്യം വികാസും അമ്മയും മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. തങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ കൊന്നു കളയുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.
വികാസും യുവതിയുമായി കഴിഞ്ഞ ദിവസം സ്ത്രീധനത്തെ ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായി. തുടര്‍ന്ന് വികാസ് തോക്കെടുത്ത് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. വികാസിന് പുറമെ പിതാവ് സൊഹന്‍ പാല്‍, മാതാവ് സുമന്‍, സഹോദരി പൂജ എന്നിവരെയും പ്രതിയാക്കിയാണ് യുവതിയുടെ പിതാവ് പരാതി നല്‍കിയിരിക്കുന്നത്.
കേസില്‍ വികാസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കൊലയ്ക്ക് ഉപയോഗിച്ച് തോക്കും കണ്ടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























