ബറാക്8 മിസൈല്‍ ഇന്ത്യന്‍ നാവിക സേന വിജയകരമായി പരീക്ഷിച്ചു
ബറാക്8 മിസൈല്‍ ഇന്ത്യന്‍ നാവിക സേന വിജയകരമായി പരീക്ഷിച്ചു. ഇന്ന് ഐ.എന്‍.എസ് കൊല്‍ക്കത്ത നാവിക കപ്പലില്‍ നിന്നായിരുന്നു ലോംഗ് റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈലിന്റെ(എല്‍.ആര്.എസ്.എ.എം) പരീക്ഷണം. യുദ്ധ കപ്പലില്‍ നിന്നും രണ്ട് മിസൈലുകള്‍ പരീക്ഷിച്ചു.
പുലര്‍ച്ചെ 12 മണിക്ക് അറബിക്കടലില്‍ കൊച്ചിക്കും മുംബൈയ്ക്കും ഇയൊയിരുന്നു പരീക്ഷണം. എല്‍.ആര്.എസ്.എ.എം ബറാക് മിസൈല്‍ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെയും ഇസ്രയേലിന്റെ ഐ.എ.ഐയും സംയുക്തമായാണ് മിസൈല്‍ വികസിപ്പിച്ചെടുത്തത്. 80 കിലോ മീറ്റര്‍ റേഞ്ചില്‍ വരെ വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ് ബറാക് മിസൈല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha