മോദിക്ക് മന്ത്രിസഭ അഴിച്ചുപണിയാന്‍ പദ്ധതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മന്ത്രിസഭ അഴിച്ചുപണിയാന്‍ പദ്ധതിയുള്ളതായി റിപ്പോര്‍ട്ട്. നവംബറിലെ ബിഹാര്‍ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം മന്ത്രിസഭയില്‍ മോശം പ്രകടനം നടത്തുന്നവരെ മാറ്റി സര്‍ക്കാരിന്റെ മുഖച്ഛായ മാറ്റാനാണ് മോദിയുടെ ശ്രമം. അടുത്ത വര്‍ഷം മന്ത്രിസഭയില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് മോദിയും ബിജെപി കേന്ദ്രങ്ങളുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. മികച്ച കഴിവുള്ളവരെയാണ് മോദി മന്ത്രിസഭയിലേക്ക് കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതിന് അദ്ദേഹം നേരിടുന്ന പ്രധാന പ്രശ്നം ശരിയായ പകരക്കാരെ കണ്ടെത്താന്‍ സാധിക്കാത്തതാണെന്ന് മോദിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha