പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി വെടിവച്ചു
പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി അയാളുടെ തോക്കു കൊണ്ടു വെടിവെച്ചു. തലസ്ഥാനമായ റാഞ്ചിക്ക് 180 കിലോ മീറ്റര്‍ അകലെയുള്ള പലാമു ജില്ലയിലെ നൂറു ഗ്രാമത്തിലാണു സംഭവം. യുവതി താമസിക്കുന്ന അതേ ഗ്രാമത്തില്‍ തന്നെയുള്ളയാളാണ് തോക്കിന് മുനയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ പുറത്തുപോയിരുന്ന സമയത്താണ് സംഭവം നടന്നത്.
നാടന്‍ തോക്കുമായിട്ടാണ് നാഗേന്ദ്ര സിങ്ങ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് യുവതി തോക്ക് കൈവശപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha