ഗുജറാത്തിലെ പോലീസ് സ്റ്റേഷനില്‍ ഇനി ജയ്ഹിന്ദ് പറഞ്ഞ് സ്വാഗതം ചെയ്യണം
ഗുജറാത്തിലെ പോലീസ് സ്റ്റേഷനിലേക്കു ഫോണില്‍ വിളിക്കുന്നവരെയെല്ലാം ജയ്ഹിന്ദ് എന്നു പറഞ്ഞ് സ്വാഗതം ചെയ്യണമെന്നു നിര്‍ദേശം. പൊലീസ് സ്റ്റേഷന് കെട്ടിടങ്ങളുടെ മുകളില്‍ സംസ്ഥാന പൊലീസിന്റെ പതാക ഉയര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
കച്ചില്‍ നടന്ന ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു പറഞ്ഞതനുസരിച്ചാണ് ഈ പരിഷ്കാരങ്ങള്‍ വരുത്തുന്നതെന്നു ഡിജിപി പി.സി. ഠാക്കൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha