അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നടപ്പാക്കുന്ന വാഹന നിയന്ത്രണത്തിന്റെ ട്രയല്‍ റണ്‍ ഇന്നു നടക്കും
ഡല്‍ഹിയില്‍ നാളെ മുതല്‍ നടപ്പാക്കുന്ന വാഹനനിയന്ത്രണത്തിന്റെ ട്രയല്‍ റണ്‍ ഇന്നു നടക്കും. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്നു വരെയാണ് ട്രയല്‍ റണ്‍. വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. വാഹന നിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള തയാറെടുപ്പുകളാകും പരിശോധിക്കുക. പതിനായിരത്തോളം വളന്റിയര്‍മാരുടെ സഹായത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും നടപടികളുണ്ടാകും.
നാളെ മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട നമ്പറുകളുള്ള വാഹനങ്ങള്‍ മാത്രം അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പതിനഞ്ചു ദിവസത്തേക്കാണ് വാഹന നിയന്ത്രണം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഡല്‍ഹി സര്‍ക്കാരിന്റെ നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha