ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവര്‍ ഹിസ്ബുള്‍ ഭീകരരാണെന്നാണ് പ്രാഥമിക വിവരം. പുല്‍വാമയിലെ ഗുസ്സു ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച ശക്തമായ ഏറ്റുമുട്ടല്‍ ഇന്നു പുലര്‍ച്ചെയാണ് അവസാനിച്ചത്. ഒരു ഹിസ്ബുള്‍ കമാന്‍ഡറും ഇയാളുടെ സഹായിയായ ഒരു വിദേശിയുമാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. രണ്ട് എ.കെ47 തോക്കുകള്‍ അടക്കം വന്‍ ആയുധശേഖരം സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. പ്രദേശം പൂര്‍ണ്ണമായും സൈന്യം വളഞ്ഞിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha