പഞ്ചാബില്‍ ബസ് അപകടം: 9 മരണം, 15 പേര്‍ക്ക് പരുക്ക്

പഞ്ചാബില്‍ സ്വകാര്യ ബസ് യന്ത്രവത്കൃത ഭാര വണ്ടിയിടിച്ച് ഒമ്പത് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച വൈകിട്ട് അമൃത്സറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ മേത്ത ഗ്രാമത്തിലാണ് അപകടം നടന്നത്.
തൊഴിലാളികളെ കുത്തിനിറച്ച് പോയ ഭാരവണ്ടിയുടെ പിന്നില്‍ ബസ് ഇടിക്കുകയായിരുന്നുവെന്ന് അമൃത്സര്‍ എസ്.എസ്.പി ജസ്ദീപ് സെയ്‌നി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























