ത്രിപുരയിലെ സ്‌കൂളുകളില്‍ ജനുവരി മുതല്‍ യോഗ നിര്‍ബന്ധ പാഠ്യവിഷയമാക്കാന്‍ തീരുമാനം

ത്രിപുരയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജനുവരി മുതല്‍ യോഗ നിര്‍ബന്ധ പാഠ്യവിഷയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലുമാണ് നിര്‍ബന്ധ പാഠ്യവിഷയമായി യോഗയെ ഉള്‍പ്പെടുത്തിയത് .
1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലാണ് യോഗ നിര്‍ബന്ധ പാഠ്യവിഷയമായി ഉള്‍പ്പെടുത്തിയിരിക്കുന്നത് . പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ അഭാവത്തില്‍ സ്‌കൂളുകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പരിശീലനം നല്‍കുക. നരേന്ദ്രമോദി സര്‍ക്കാരിന്റെ ശ്രമഫലമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി യു എന്‍ ആചരിച്ചിരുന്നു .തുടര്‍ന്ന് കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലും യോഗ പാഠ്യവിഷയമാക്കിയിരുന്നു . നിരവധി സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലും യോഗ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























