വനപാലകര്‍ കൃഷി ഭൂമിയില്‍ ജെണ്ട കെട്ടി കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൃഷി ഭൂമിയില്‍ ജെണ്ട കെട്ടിയതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. കക്കാടംപൊയില്‍ താഴെ കക്കാടിന് സമീപം പെരുംപിലാംപുഴ കണിയാറത്ത് ജോസ്(60) ആണ് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചത്.
ഇദ്ദേഹം താമസിക്കുന്ന വീടും സ്ഥലവും കഴിഞ്ഞ ആഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വനഭൂമിയാക്കി തിരിച്ച് ജെണ്ട കെട്ടിയത്. 1968ന് ഇവിടെ കുടിയേറി താമസിക്കുന്നതാണ് ഇദ്ദേഹവും കുടുംബവും. കാര്‍ഷിക പ്രതിസന്ധി അനുഭവിക്കുന്ന പ്രദേശത്തെ കര്‍ഷകര്‍ നെട്ടോട്ടമോടുന്നതിനിടെയാണ് വനപാലകരുടെ ഇത്തരം നടപടി. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























