Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രാഷ്ട്രിയ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎമ്മുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

31 DECEMBER 2015 12:43 PM IST
മലയാളി വാര്‍ത്ത.

വര്‍ദ്ധിച്ച് വരുന്ന കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ അവസാനിപ്പിക്കാന്‍ സിപിഐഎമ്മുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കണ്ണൂരിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആര്‍എസ്എസ് അവിടെ സ്വീകരിക്കുന്നു സമീപനം സ്വയംപ്രതിരോധത്തിന്റേതാണെന്നായിരുന്നു മോഹന്‍ഭാഗവത് പറഞ്ഞത്. സിപിഎംന്റെ രാഷ്ട്രീയ കുതിര കയറ്റത്തെ സ്വയംപ്രതിരോധിക്കുക മാത്രമാണ് ആര്‍എസ്എസ് നടത്തുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സിപിഐഎമ്മിന്റെ അസഹിഷ്ണുതയാണെന്നും മോഹന്‍ഭാഗവത് കുറ്റപ്പെടുത്തി.
ഇന്നലെ കൊച്ചിയില്‍ എത്തിയ മോഹന്‍ ഭാഗവത് കേരളത്തിലെ സാമൂഹ്യ മണ്ഡലത്തില്‍ സജീവമായി ഇടപെടലുകള്‍ നടത്തുന്ന ചിലരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് സിപിഐഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.
വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു, ടി.ജി. മോഹന്‍ദാസ്, അഡ്വ. ശിവന്‍ മഠത്തില്‍, മുന്‍ സുപ്രീംകോടതി ജഡ്ജി പി.കെ. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തി. അഡ്വ. ജയശങ്കര്‍, കാളീശ്വരം രാജ് എന്നിവരെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ പല കാരണങ്ങള്‍ കൊണ്ട് പങ്കെടുത്തില്ല.
ആര്‍എസ്എസിന്റെ രാഷ്ട്രീയ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തി വരുന്ന വിശേഷ് സമ്പര്‍ക്ക് യോജനയുടെ ഭാഗമായാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്ന ആളുകളുമായി ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നത്. സമൂഹത്തെ മനസ്സിലാക്കുക എവിടെ ഇടപെടണമെന്നും കൂടുതല്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നുമുള്ള അന്വേഷണങ്ങളുടെയും ഭാഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (14 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (28 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends