ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു, തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിലെ ട്രിങ്കോമാലി തീരത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ലങ്കന്‍ നേവിയുടെ വിശദീകരണം.
തമിഴ്‌നാട് ഫിഷറീസ് വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചു. നാഗപട്ടണം ജില്ലയിലെ അക്കരപേട്ടൈയില്‍ നിന്നുള്ളവരാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളേയും ഇവരുടെ മൂന്ന് ബോട്ടുകളും ട്രിങ്കോമാലിയിലെ നാവികത്താവളത്തിലേയ്ക്ക് കൊണ്ടുപോയതായാണ് വിവരം, മത്സ്യത്തൊഴിലാളികളുടെ അറസ്റ്റ് പതിവാകുന്ന സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























