Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

കോണ്‍ഗ്രസുമായി സഖ്യമില്ല: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്ലീനം വേദിയില്‍ വി.എസ്.അച്യുതാനന്ദനെ ആദരിച്ചു

31 DECEMBER 2015 02:46 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ്സ് എടുത്ത അടവു നയത്തില്‍ ഉറച്ച് നില്‍ക്കുന്നു ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം തള്ളിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കൊല്‍ക്കത്ത പ്ലീനത്തില്‍ റിപ്പോര്‍ട്ടിനും പൊതുചര്‍ച്ചയ്ക്കും മറുപടി പറയുകയായിരുന്നു യെച്ചൂരി. സംഘടനാ റിപ്പോര്‍ട്ട് പ്രതിനിധികള്‍ ഏകകണ്ഠമായാണ് അംഗീകരിച്ചത്.
പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. സഖ്യസാദ്ധ്യതകള്‍ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിയ്ക്കും, ഐക്യമുണ്ടെങ്കില്‍ ആര്‍ക്കും പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെ വിജയത്തിന് ഐക്യം അനിവാര്യമാണ്.പാര്‍ട്ടിയ്ക്കുള്ളിലെ വ്യതിയാനങ്ങള്‍ ചെറുക്കണമെന്നും യെച്ചൂരി വ്യക്തമാക്കി. ഇതിനിടെ പ്ലീനം വേദിയില്‍ വി.എസ്.അച്യുതാനന്ദനെ ആദരിച്ചു. ഏറ്റവും മുതിര്‍ന്ന നേതാവെന്ന നിലയിലാണ് വി.എസിനെ ആദരിച്ചത്. വി.എസ് പാര്‍ട്ടിയ്ക്ക് മാര്‍ഗദീപമാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ് പറഞ്ഞു.
പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് സംഘടനാ റിപ്പോര്‍ട്ടില്‍ മറുപടി പറഞ്ഞത്. പി.ബി മുതല്‍ എല്ലാ ഘടകങ്ങളിലും തീരുമാനങ്ങള്‍ നടപ്പാക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി വരെ യുവ പ്രാതിനിധ്യം കൂട്ടാന്‍ ശ്രമിയ്ക്കാം എന്ന് ധാരണയിലെത്തിയിട്ടുണ്ട്. ഹിന്ദി മേഖലയില്‍ വേണ്ട രീതിയില്‍ ഇടപെടുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു. ഇടപടല്‍ നടത്തുന്നുണ്ടെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ഭേദഗതികളോടെയാണ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. സംഘടന റിപ്പോര്‍ട്ടില്‍ 36 ഭേദഗതികളും പ്രമേയങ്ങളില്‍ ആറ് ഭേദഗതികളും അംഗീകരിച്ചു. പ്രായോഗികമായി നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിയ്ക്കുകയാണ് വേണ്ടത്. അതേ സമയം റിപ്പോര്‍ട്ട് അംഗീകരിയ്ക്കുന്നതിലല്ല നടപ്പാക്കുന്നതിലാണ് കാര്യമെന്നും കാരാട്ട് പറഞ്ഞു.
തൃണമൂലിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സുമായി സംഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ പ്രകാശ് കാരാട്ടിന്റെ നിലപാട് തള്ളിയാണ് കോണ്‍ഗ്രസുമായുള്ള സഖ്യസാദ്ധ്യതകളെക്കുറിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രഖ്യാപനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (14 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (28 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends