അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി

പാക്കിസ്ഥാന്‍ ഗായകന്‍ അദ്‌നാന്‍ സമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. 2016 ജനുവരി ഒന്നു മുതല്‍ സമി ഇന്ത്യന്‍ പൗരനായിരിക്കും. ആഭ്യന്തരമന്ത്രാലയം ഇതു സംബന്ധിച്ച അപേക്ഷയ്ക്ക് അംഗീകാരം നല്‍കി. 2015 മേയ് 26-നാണ് മാനുഷിക പരിഗണന വച്ച് തനിക്ക് പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് സമി ആഭ്യന്തര മന്ത്രാലയത്തിനു അപേക്ഷ നല്‍കിയത്.
ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച ഒരു വര്‍ഷത്തെ സന്ദര്‍ശക വീസ അനുമതിയുമായി 2001 മാര്‍ച്ച് 13-നാണ് അദ്‌നാന്‍ സമി ഇന്ത്യയിലെത്തിയത്. പിന്നീട് നിരവധി തവണ അദ്ദേഹത്തിനു വീസ കാലാവധി സര്‍ക്കാരുകള്‍ നീട്ടി നല്‍കുകയായിരുന്നു. പാക് സര്‍ക്കാര്‍ 2010 മേയ് 27-നാണു സമിക്ക് പാസ്‌പോര്‍ട്ട് അനുവദിച്ചത്. ഇതിന്റെ കാലാവധി 2015 മേയ് 26ന് അവസാനിച്ചതോടെയാണ് മാനുഷിക പരിഗണന വച്ച് തനിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നു സമി കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിച്ചത്.
നിരവധി ആല്‍ബം ഗാനങ്ങളിലൂടെ പ്രശസ്തനായ സമി മലയാളം സിനിമയിലും ഗാനം ആലപിച്ചിട്ടുണ്ട്. ജയരാജ് സംവിധാനം ചെയ്ത \'മകള്‍ക്ക്\' എന്ന ചിത്രത്തിലാണ് സമി ഗാനം ആലപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























