ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ആദരം

ഇന്ത്യന്‍ ഡോക്ടര്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ആദരം. ക്യാന്‍സറിനെതിരായ പോരാട്ടത്തിനാണ് ബ്രിട്ടണ്‍ നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ രാജ്ഞിയുടെ നൈറ്റ്ഹുഡ് പുരസ്‌കാരത്തിനാണ് കാന്‍സര്‍ റിസര്‍ച്ച് വിദഗ്ധനായ ഹര്‍പാല്‍ സിംഗ് കുമാര്‍ അര്‍ഹനായത്.
യുകെയിലെ ക്യാന്‍സര്‍ റിസര്‍ച്ച് സ്ഥാപനത്തിലെ ചീഫ് എക്‌സിക്യൂട്ടിവ് ആണ് ഹര്‍പാല്‍. ക്യാന്‍സര്‍ തടയുന്നതിലും നേരത്തെ കണ്ടെത്തുന്നതിലും ചികിത്സക്കുന്നതിലും ഹല്‍പാലിന്റെ നേത്യത്വത്തില്‍ നടന്ന ഗവേഷണങ്ങള്‍ വളരെയധികം സ്വാധീനിക്കപ്പെട്ടിട്ടുണ്ടെന്ന് അധിക്യതര്‍ പറഞ്ഞു.
ഹല്‍പാല്‍ സിംഗിന് പുറമെ ഇന്ത്യക്കാരായ നിരവധി വ്യവസായികള്‍ ബ്രിട്ടണ്‍ നല്‍കുന്ന മറ്റ് ബഹുമതികള്‍ക്ക് അര്‍ഹരായിട്ടുണ്ട്. ഈ വര്‍ഷം 1,196 പേരാണ് രാജ്ഞിയുടെ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഇവരില്‍ 578 പേര്‍ സ്ത്രീകളാണ്. 5.7 ശതമാനം പേര്‍ വംശീയമായി ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവരുമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























