ഗോമൂത്രം ചേരുന്നത് അഞ്ച് ഉല്‍പ്പന്നങ്ങളില്‍ മാത്രം; ഫത്വ ഗൂഢാലോചന: പതഞ്ജലി

അഞ്ച് ഉല്‍പ്പന്നങ്ങളില്‍ മാത്രമേ ഗോമൂത്രം ചേര്‍ത്തിട്ടുള്ളുവെന്ന് ബാബാ രാംദേവിന്റെ് ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ്. പതഞ്ജലിയുടെ എഴുനൂറോളം ഉല്‍പ്പന്നങ്ങളില്‍ അഞ്ച് എണ്ണത്തില്‍ മാത്രമാണ് ഗോമൂത്രം ചേരുന്നത്. ഗോമൂത്രം ചേര്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇന്‍ഗ്രീഡിയന്റ് ലിസ്റ്റില്‍ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ഗോമൂത്രം ചേരുന്ന അഞ്ച് ഉല്‍പ്പന്നങ്ങളില്‍ രണ്ട് എണ്ണം മാത്രമാണ് കഴിക്കാനുള്ള ഉല്‍പ്പന്നങ്ങള്‍, ബാക്കി മൂന്ന് എണ്ണം ശരീര ബാഹ്യമായി ഉപയോഗിക്കുന്നവയാണെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. കായകല്‍പ തൈലം, പാഞ്ച്ഗവ്യ സോപ്പ്, ശുദ്ധി ഫിനൈല്‍, ഗോവധന്‍ ആര്‍ക്, സഞ്ജീവനി വാടി എന്നീ ഉല്‍പ്പന്നങ്ങളിലാണ് ഗോമൂത്രം ചേരുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഗോമൂത്രം ചേരുന്നതായി ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടില്‍ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ ഫത്വ ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് കമ്പനി പത്രക്കുറിപ്പ് പുറത്തിറക്കിയത്. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഫത്വയെന്നും പതഞ്ജലി ആരോപിച്ചു. തമിഴ്‌നാട് തൗഹീദ് ജമാഅത് എന്ന സംഘടനയാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ ഫത്വ പുറപ്പെടുവിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























