ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മാത്രമായി മദ്യശാല

ഇന്നത്തെ കാലത്ത് മദ്യപാനം സ്ത്രീകളും ഒരു ശീലമാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മദ്യശാലകളില്‍ എത്തി മദ്യം വാങ്ങുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ ഇതിന് പരിഹാരമായി സ്ത്രീകള്‍ക്ക് മാത്രമായി ഒരു മദ്യശാല ആരംഭിച്ചിരിക്കുകയാണ്. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു മദ്യശാല ഡല്‍ഹിയിലാണ് ആരംഭിച്ചിട്ടുള്ളത്. കിഴക്കന്‍ ഡല്‍ഹിയിലെ സ്റ്റാര്‍ സിറ്റി മാളില്‍ ആണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു മദ്യശാല തുറന്നിട്ടുള്ളത്. ഇവിടെ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ല. ആണുങ്ങളുടെ ശല്യവും കമന്റുകളും സഹിയ്ക്കാതെ മദ്യം വാങ്ങാം എന്ന സ്ഥിതി വന്നതോടെ ഡല്‍ഹിയിലെ ഈ ഷോപ്പിങ് മാളില്‍ തിരക്കേറേണ്ടതാണ്. എന്നാല്‍ ഈ മദ്യശാലയെ കുറിച്ച് ഇപ്പോഴും അധികം ആളുകള്‍ക്ക് അറിയില്ല. ഷോപ്പിലെ വില്‍പനക്കാരും സുരക്ഷ ഉദ്യോഗസ്ഥരും എല്ലാം സ്ത്രീകളാണ് എന്ന പ്രത്യേകതയും ഉണ്ട്. സ്ത്രീകളുടെ പ്രിയ മദ്യങ്ങളില്‍ ഒന്ന് വോഡ്കയാണെന്നും ഇവിടുത്തെ സെയില്‍സ് ഗേള്‍സ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























