ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇസ്ലാം മതം സ്വീകരിച്ചു

ജാതി വിവേചനത്തില്‍ പ്രതിഷേധിച്ച് പട്ടികജാതിക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇസ്ലാം മതം സ്വീകരിച്ചു. രാജസ്ഥാന്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഉമാരോ സലോദിയയാണ് മതം മാറിയത്. സര്‍ക്കാര്‍ വിവേചനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം സ്വമേധയാ രാജിവയ്ക്കുകയും ചെയ്തു.
തനിക്ക് അര്‍ഹതപ്പെട്ട് ചീഫ് സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാതെ നിലവിലെ ചീഫ് സെക്രട്ടറി സി.എസ് രാജന് മൂന്ന് മാസം കുടി കാലാവധി നീട്ടി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം മതം മാറുകയും ജോലി രാജിവയ്ക്കുകയും ചെയ്തത്. താന്‍ ചീഫ് സെക്രട്ടറി പദവിക്ക് അര്‍ഹനാണെന്നും തന്നേക്കാള്‍ ജൂണിയറായ ഉദ്യോഗസ്ഥന്റെ കീഴില്‍ ഇനി ജോലി ചെയ്യാനാകില്ലെന്നും ഉമാരോ പറഞ്ഞു.
2016 ജൂണില്‍ വിരമിക്കാനിരിക്കെയാണ് ഉമാരോ വി.ആര്‍.എസ് എടുത്തത്. ഇന്ന് വിരമിക്കാനിരിക്കെയാണ് നിലവിലെ ചീഫ് സെക്രട്ടറി സി.എസ് രാജന് മൂന്ന് മാസം കൂടി നീട്ടിക്കൊടുത്തത്. ഹിന്ദുവായിട്ടും ജാതിയുടെ പേരില്‍ താന്‍ അവഗണിക്കപ്പെടുന്നതിനാലാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് ഉമാരോ പറഞ്ഞു. ഉമാരോ ഖാന്‍ എന്ന പേരും അദ്ദേഹം സ്വീകരിച്ചു. അതേസമയം കുടുംബാംഗങ്ങള്‍ മതം മാറിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























